Trending

കൊ​റോ​ണ: അ​വ​ലോ​ക​നം ന​ട​ത്തി

കോ​ഴി​ക്കോ​ട്: ​കൊ​റോ​ണ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വി​വി​ധ​ത​ല​ങ്ങ​ളി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​വ​ലോ​ക​നം ചെയ്തു.വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലും ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മെ​ന്‍റല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി.


പു​തു​താ​യി എ​ട്ടു​പേ​രു​ള്‍​പ്പെ​ടെ 378 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തി​ല്‍ ഒ​രാ​ള്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണ്.ചൈ​ന​യി​ല്‍ നി​ന്ന് വ​ന്ന വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന നാ​ലു​പേ​രു​മാ​യി ക​ള​ക്ട​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും സു​ഖ​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. 

കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തെ കു​റി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​ജ​ലാ​ലു​ദ്ദീ​നു​മാ​യി ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും ഇ​നി​യും തു​ട​ര​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. 

കൊ​റോ​ണ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളക്ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ആ​രോ​ഗ്യ​വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Previous Post Next Post
3/TECH/col-right