Trending

ഭരണ ഘടന സംരക്ഷണ യജ്ജ്ഞവും, ഗാന സദസ്സും സംഘടിപ്പിച്ചു.

എളേറ്റിൽ :ഐ. എൻ. എൽ. കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, പൗരത്വ രെജിസ്റ്റർ ഉപേക്ഷിക്കുക, ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് കൊണ്ട് എളേറ്റിൽ വട്ടോളിയിൽ ഭരണ ഘടന സംരക്ഷണ യജ്ജ്ഞവും,ഗാന സദസ്സും സംഘടിപ്പിച്ചു.


പരിപാടിയിൽ എം. എ. സത്താർ പന്നൂർ അധ്യക്ഷത വഹിച്ചു. ഐ. എൻ. എൽ. സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫസർ എ. പി. അബ്ദുൽ വഹാബ് ഉദ്ടഘാനം ചെയ്തു.

സി. പി. നാസർകോയതങ്ങൾ, എൻ. കെ. സുരേഷ്, ഗിരീഷ് വലിയപറമ്പ്, എൻ. സി ഉസൈൻ മാസ്റ്റർ, എം.എസ്. മുഹമ്മദ്‌, ഒ. പി. ഐ. കോയ,സി. പി. അബ്ദുള്ള കോയ തങ്ങൾ,  വഹാബ് മണ്ണിൽക്കടവ്, സലാം  വട്ടോളി, സി. പോക്കർ, സി. ടി . ഭരതൻ, ടി. പി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു.

ഗാന സദസ്സ് ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
Previous Post Next Post
3/TECH/col-right