പുറമേ ശാന്തമായ തടാകവും വെള്ളച്ചാട്ടവും;പക്ഷേ മരിച്ചവരുടെ എണ്ണം 23 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 7 January 2020

പുറമേ ശാന്തമായ തടാകവും വെള്ളച്ചാട്ടവും;പക്ഷേ മരിച്ചവരുടെ എണ്ണം 23

തിരുവമ്പാടി:ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി മരണം തുടരുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയും കോഴിക്കോട് ഐഐഎം വിദ്യാർഥിയുമായ കാർത്തിക് പ്രകാശ് മുങ്ങി മരിച്ചതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവിടെ മരിച്ചവരുടെ എണ്ണം 23 ആയി. സ്ഥല പരിചയം ഇല്ലാത്തവരാണ് അപകടത്തിൽ ആകുന്നത്. കയത്തിൽ നീന്തിയ ശേഷം തിരികെ നീന്തുമ്പോൾ ആണ് കാർത്തിക് കുഴഞ്ഞു പോയത്. 


വഴുക്കൽ നിറഞ്ഞ പാറകളും ചുഴികളുള്ള കയങ്ങളും  പാറക്കൂട്ടങ്ങളും തണുത്ത വെള്ളവും അപകടത്തിനു കാരണം ആകുന്നു.നീന്തൽ അറിയാവുന്നവരെ  പോലും അരിപ്പാറയിലെ വെള്ളച്ചാട്ടം അപകടത്തിലാക്കും. പുറമേ ശാന്തമായ തടാകവും വെള്ളച്ചാട്ടവും ആണ് ആളുകളെ ആകർഷിക്കുന്നത്.എന്നാൽ സ്ഥലവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച്  വെള്ളത്തിൽ ചാടുന്നവരും അപകടത്തിൽ ആകും.

ഐഐഎമ്മിൽ നിന്നുള്ള അഞ്ചു സുഹൃത്തുക്കൾക്കൊപ്പം എത്തിയ കാർത്തിക് വെള്ളച്ചാട്ടത്തിൽ കുളിച്ചതിനു ശേഷം താഴെയുള്ള കയത്തിൽ ഇറങ്ങി നീന്തുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു.  ഒപ്പം നീന്തികൊണ്ടിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അയാളും മുങ്ങിപോവുകയായിരുന്നു. ലൈഫ് ഗാർഡ് എത്തിയാണ് സുഹൃത്തിനെ രക്ഷിച്ചത്.

ആഴമേറിയ തണുത്ത വെള്ളത്തിൽ നീന്തുമ്പോൾ പേശികൾ വലിഞ്ഞു പോകുന്നതിനാൽ തുടർന്ന് നീന്താൻ കഴിയാതെ അപകടത്തിൽ ആകുന്ന ധാരാളം സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്. അരിപ്പാറയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പത്ത് വർഷം  മുൻപ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ  നേതൃത്വത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല.രണ്ട് ലൈഫ് ഗാർഡുകൾ മാത്രമാണ് ഇവിടെ ഉള്ളത്. 


കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി നിർമലാരത്തി‍ൽ റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ ഈഴപ്പറമ്പിൽ പ്രകാശിന്റെ മകനാണ് കാർത്തിക് പ്രകാശ്. മാതാവ്: വിജി (നഴ്സ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി), സഹോദരി: ലക്ഷ്മി. എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ശേഷമാണു കാർത്തിക് ഐഐഎമ്മിൽ ചേർന്നത്.

No comments:

Post a Comment

Post Bottom Ad

Nature