എളേറ്റിൽ: ഇന്നലെ (29-12-2019) വൈകുന്നേരം (ഏകദേശം  6:45 pm) കണ്ണിറ്റമാക്കിൽ നിന്നും കാഞ്ഞിരമുക്കിലേക്ക് പോയ ഓട്ടോറിക്ഷയിൽ പണം കൊടുത്തപ്പോൾ അബദ്ധത്തിൽ കൊടുത്തു പോയ 2000 രൂപ തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കണ്ണിറ്റമാക്കിൽ സ്വദേശിയായ  വീട്ടമ്മ.


കാഞ്ഞിരമുക്കിൽ ഇറങ്ങിയ ശേഷം സഞ്ചരിച്ച ഓട്ടോക്കാരൻ 20 രൂപ ചോദിച്ചപ്പോൾ ഒരു 10 രൂപ നോട്ടും, കൂടെ 2000 രൂപയും നല്കുകകയായിരുന്നു.നോട്ടുകൾ ചുരുട്ടി പിടിച്ചതുകൊണ്ടാണ് അബദ്ധം സംഭവിച്ചത് എന്ന് വീട്ടമ്മ പറഞ്ഞു.വീട്ടമ്മ ഇറങ്ങിയ ശേഷം ഓട്ടോക്കാരൻ പന്നൂർ ഭാഗത്തേക്ക് ആണ് പോയത്.എളേറ്റിൽ വട്ടോളിയിലെ ഓട്ടോ അല്ല എന്നാണ് വീട്ടമ്മ പറയുന്നത്.മനസ്സലിവുള്ള ഓട്ടോക്കാരൻ തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് വീട്ടമ്മ.

കൂടുതൽ വിവരങ്ങൾക് എളേറ്റിൽ ഓൺലൈൻ അഡ്മിനുമായി ബന്ധപ്പെടുക. +919946567894