Trending

ഫോക്കസ് ഫെസ്റ്റ് സംഘടിപ്പിച്ചു

എളേറ്റില്‍ :  ക്രിസ്മസ് - പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി എളേറ്റില്‍ ഫോക്കസ് കോച്ചിംഗ് സെന്‍റര്‍  വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫോക്കസ് ഫെസ്റ്റ് സംഘടിപ്പിച്ചു.


വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ക്ക് പുറമെ  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ കാന്തപുരം അബുക്കയുടെ പഴയതും, പുതിയതുമായ മാപ്പിളപ്പാട്ടുകളും അരങ്ങേറി.



ഫോക്കസ് ഫെസ്റ്റ് പരിപാടികള്‍ പി പി ഉനൈസിന്‍റെ അധ്യക്ഷതയില്‍ നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.



കെ സി രമേഷ് സ്വാഗതവും ടി ശരത് നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right