ഉത്സവ രാവ് പാസ്സ് വിതരണം ആരംഭിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 12 December 2019

ഉത്സവ രാവ് പാസ്സ് വിതരണം ആരംഭിച്ചു

പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും,കെയർ ഫൌണ്ടേഷൻ പേരാമ്പ്രയുടെയും ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ ചെരുപ്പ് കുത്തി ഉപജീവനം നടത്തുന്ന ഡയാന ലിസിക്ക് സ്ഥലവും വീടും വാങ്ങുന്നതിന് ഫണ്ട്‌ സമാഹരിക്കാൻ 2020ജനുവരി 28 ചൊവ്വാഴ്ച മമ്മിളിക്കുളം ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന 'തെരുവിന്റെ കൂട്ടുകാരിക്ക് കൂടൊരുക്കാൻ ഉത്സവരാവ്' മെഗാ പരിപാടിയുടെ പാസ്സ് വിതരണ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ:എംകെ മുനീർ എം. ൽ. എ പേരാമ്പ്ര ഫൈൻ ഗോൾഡ് പാലസ് മാനേജിങ് പാർട്ണർ  സി.എച്ച് ഷാനിദിന് നൽകി നിർവഹിച്ചു. 


കെഎം നസീർ അധ്യക്ഷത വഹിച്ചു.നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ്‌ സിറാജ്, എസ്. കെ അസൈനാർ, പി. കെ ഷാജിത്ത്, ടി. കെ നൗഷാദ്, വി. കെ നൗഷാദ്, റിയാസ് കായണ്ണ സംസാരിച്ചു. 

ഡിസംബർ 21 മുതൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്നും പാസ്സ് ലഭ്യമാവും: 

ഫൈൻ ഗോൾഡ് പാലസ് പേരാമ്പ്ര
ഗ്രാൻഡ് ഹൗസ് പേരാമ്പ്ര
ബാങ്ക് മാൾ പേരാമ്പ്ര
പ്രൈം ഇൻസ്റ്റിറ്റ്യൂട്ട് പേരാമ്പ്ര,മേപ്പയ്യൂർ.
ഖയാൽ മോട്ടോർസ്  കൈതക്കൽ
സൈസ് ലിംഗറി ഷോപ്പ് പേരാമ്പ്ര
മിലാസ് ട്രാവൽസ് പേരാമ്പ്ര.

No comments:

Post a Comment

Post Bottom Ad

Nature