Trending

അധ്യാപക സംഗമം നടത്തി

കാന്തപുരം:ഭയരഹിത ഇന്ത്യക്കായ് മതേതര മുന്നേറ്റം എന്ന പ്രമേയവുമായി നടക്കുന്ന  കാന്തപുരം മേഖല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി പ്രദേശത്തെ  അധ്യാപകന്മാരുടെ  സംഗമം നടത്തി. 


മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 


നജീബ് കാന്തപുരം, കെ കെ ഉസ്മാൻ മാസ്റ്റർ, എ കെ മൊയ്തീൻ മാസ്റ്റർ, എ പി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,  ഫസൽ വാരിസ്, കെ കെ മുനീർ മാസ്റ്റർ, ടി പി സമദ് മാസ്റ്റർ പ്രസംഗിച്ചു. 


എ കെ മൊയ്തീൻ മാസ്റ്റർ,  കെ അബൂബക്കർ മാസ്റ്റർ,  കെ ടി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവരെ എന്നിവരെ ആദരിച്ചു.


കെ കെ അബ്ദുല്ല മാസ്റ്റർ ചോയിമഠം സ്വാഗതവും ഒ.വി നഫീസ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right