അയൽപക്ക കൂട്ടായ്മ സൗഹൃദങ്ങളുടെ കൊട്ടാരം ബാപ്പു വാവാട് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 1 December 2019

അയൽപക്ക കൂട്ടായ്മ സൗഹൃദങ്ങളുടെ കൊട്ടാരം ബാപ്പു വാവാട്

കോരങ്ങാട്: കോരങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂണിറ്റി റസിഡൻസ് അസോസിയേഷൻ മൂന്നാം വാർഷികവും ഇശൽ നൈറ്റും സംഘടിപ്പിച്ചു പ്രശസ്ത മാപ്പിളപ്പാട്ട് ,സിനിമാ ഗാന രചിതാവ് ബാപ്പു വാവാട് വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

.അയൽപക്ക കൂട്ടായ്മ സൗഹൃദങ്ങളുടെ കൊട്ടാരം ആണെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ബാപ്പു വാവാട് പറഞ്ഞു.തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും,അഷ്റഫ് കൊടുവള്ളിയും സംഘവും അവതരിപ്പിച്ച ഇശൽ നൈറ്റും സംഘടിപ്പിച്ചു.

ചടങ്ങിൽ അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു ഷാജു സിപി സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ആണ്ടി ആശംസ പ്രഭാഷണം നടത്തി ടിപി നസീർ, ഹബീബ് റഹ്മാൻ, എപി റസാക്ക്, ഭാസ്കരൻ, ടി പി അബ്ദുൽ ഖാദർ, ഉസ്മാൻ, സുധീഷ് മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

No comments:

Post a Comment

Post Bottom Ad

Nature