പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അർദ്ധ  വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി എഡ്യു കെയർ ടീം പുലർകാല പഠന ക്യാമ്പ് ആരംഭിച്ചു. 


രാവിലെ 06:45 മുതൽ 08:45 വരെയാണ് ക്യാമ്പ് സമയം. പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പി പി മുഹമ്മദ് ഇസ്മായിൽ, യു കെ റഫീഖ്, ഷഫീഖ് കത്തറമ്മൽ, ഫസലുൽ ബാരി, തമ്മീസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും ക്യാമ്പ് തുടരും.