Trending

ഭരണഘടന ദിനാചരണാ ഘോഷങ്ങൾക്ക് തുടക്കമായി

നരിക്കുനി:ബൈത്തുൽ ഇസ ആർട്സ് &സയൻസ് കോളേജ് NSS യൂണിറ്റ് ഭരണഘടന ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി. ഭരണഘടനാ ശിൽപ്പി  അംബേദ്കറിന്റെ ജൻമദിനമായ ഏപ്രിൽ 14 വരെ വിപുലമായ പരിപാടികൾ നീണ്ടു നിൽക്കും.


ഭരണഘടനയുടെ വായന- ഇന്ന് ചർച്ച  കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എം എ സിദ്ധിഖ് അദ്ധ്യക്ഷ്യത വഹിച്ചു.

ചടങ്ങിൽ ഡോ.സി.കെ.അഹമ്മദ്, വി.എം അബ്ദുറഹ്മാൻ, കെ.സജീർ, ജമാലുദ്ധീൻ, മുഹമ്മദ് ഉവൈസ്, ശ്രുതി എസ്. തുടങ്ങിയവർ സംസാരിച്ചു. 

എൻ.എസ്.എസ് വളണ്ടിയർ  അവിഷ്ണ സ്വാഗതവും ഷംസാദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right