Trending

അനധികൃതമായ പാർക്കിംഗ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി അങ്ങാടിയിൽ അനധികൃതമായ പാർക്കിംഗ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.വലുതും,ചെറുതുമായ  നിരവധി വാഹനങ്ങൾ അങ്ങാടിയിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. 



എളേറ്റിൽ അങ്ങാടിയിൽ നരിക്കുനി റോഡ്, ബസ്സ്റ്റാൻഡ് പരിസരം, ജുമാ മസ്ജിദ് പരിസരം, നെല്ലാങ്കണ്ടി റോഡ് ജംഗ്ഷൻ തുടങ്ങിയവീതി കുറഞ്ഞ ഇടങ്ങളിലെ വാഹന പാർക്കിങ്   വലിയ വാഹനങ്ങൾ കടന്നു പോവുമ്പോൾ ഗതാഗത കുരുക്കിന് കാരണമാവുന്നു.പരിധിയിൽ കവിഞ്ഞുള്ള ഓട്ടോ പാർക്കിങ്ങും പല സമയങ്ങളിലും ഗതാഗതകുരുക്ക് ഉണ്ടാക്കുന്നു.



അനധികൃത പാർക്കിങ്ങ് ചെയ്യുന്നവർക്കു ട്രാഫിക് പോലീസ് പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.

Previous Post Next Post
3/TECH/col-right