കൊടുവള്ളി മണ്ഡലത്തിൽ എം.എസ്.എഫ് പഞ്ചായത്ത് യാത്ര - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 21 November 2019

കൊടുവള്ളി മണ്ഡലത്തിൽ എം.എസ്.എഫ് പഞ്ചായത്ത് യാത്ര

ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ ഡിസംബർ അവസാന വാരത്തിൽ നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായികൊടുവള്ളി നിയോജക മണ്ഡലത്തിൽ സംസ്ഥാന സിക്രട്ടറി എ.പി അബ്ദുസ്സമദ് നയിക്കുന്ന പഞ്ചായത്ത് യാത്ര ഇന്ന് ( 21-11-19 വ്യാഴം )  ആരംഭിക്കും . 


രണ്ട് ദിവസങ്ങളിലായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും ജാഥ പര്യടനം നടത്തും . വ്യാഴാഴ്ച കൊടുവള്ളി , താമരശ്ശേരി , മടവൂർ പഞ്ചായത്തുകളിലും വെള്ളിയാഴ്ച ഓമശ്ശേരി , നരിക്കുനി , കിഴക്കോത്ത് പഞ്ചായത്തുകളിലും സ്വീകരണം നൽകുവാൻ കൊടുവള്ളി  നിയോജക മണ്ഡലം എം.എസ്.എഫ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു . 

സംസ്ഥാന വിംഗ് കൺവീനർ കെ.ടി റഊഫ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡണ്ട് റാഷിദ് കാരക്കാട് അദ്ധ്യക്ഷത വഹിച്ചു . 


അഡ്വ. കെ.ടി ജാസിം , ഷാഫി ബി.സി , ജീലാനി കൂടത്തായ് , മുബാറക്ക് ആവിലോറ , സഈദ് അമ്പലക്കണ്ടി , സഫീറുൽ അക്ബർ , അദ്നാൻ കരീറ്റിപറമ്പ് , ഉമർ സാലിഹ് , ഫാസിൽ കാഞ്ഞിരത്തിങ്ങൽ , മിസ്ബാഹ് കൈവേലിക്കടവ് , ജുനൈസ് മുക്കിലങ്ങാടി , അജാസ് കൊളത്തക്കര , മുഹമ്മദ് നിയാസ് ടി.പി , ഷമ്മാസ് അണ്ടോണ , സലാം ഓമശ്ശേരി , ഫൈസൽ പറക്കുന്ന് , ഷഫീഖ് വാവാട് , മുഹമ്മദ് ആഷിഖ് എന്നിവർ സംസാരിച്ചു .

No comments:

Post a Comment

Post Bottom Ad

Nature