സന്തോഷ്  ട്രോഫി കേരള ടീം അംഗമായി തിരഞ്ഞെടുത്ത പൂർവ്വ വിദ്യാർത്ഥി താഹിർ സമാന് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിൽ സ്വീകരണം നൽകി. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ എളേറ്റിൽ അങ്ങാടിയിൽ നിന്ന് സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു.  


ഹെഡ്മിസ്ട്രസ് പി.എം ബുഷ്റ ഉദ്ഘാടനം ചെയ്തു. ഒ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എൻ.കെ അബ്ദുൽ മജീദ്, എൻ.എ വഹീദ, യു.കെ അബ്ദുൽ റഫീഖ്, കെ അബ്ദുൽ മുജീബ്, കെ.സി .പി നന്ദകിഷോർ, പി. ദിവ്യ, ഇൻസാഫ് അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.