കോട്ടുമല ബാപ്പു മുസ്ലിയാർ മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 5 November 2019

കോട്ടുമല ബാപ്പു മുസ്ലിയാർ മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്നഅൽബിർ സ്കൂളുകൾക്കുള്ള കോട്ടുമല ബാപ്പു മുസ്ലിയാർ മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു.നിബന്ധനകൾ

1) 2016 - 2017, 2017-2018 അധ്യയന വർഷത്തിൽ ആരംഭിച്ച അൽബിർ സ്കൂളുകളാണ് അവാർഡിന് അപേക്ഷിക്കേണ്ടത്.
 

2) എല്ലാ ജില്ലകളിലെയും ഏറ്റവും മികച്ച  ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അവാർഡ് നൽകുന്നതാണ്.
 

3) കഴിഞ്ഞ വർഷം അവാർഡ് നേടിയ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
 

4)അപേക്ഷാ ഫോറം www.albirrschool.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നവംബർ 20 ന് 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം തപാലിൽ കോഴിക്കോട് പുതിയങ്ങാടി വരക്കലിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
 

5) അപേക്ഷാ ഫോറം കൃത്യതയോടും വ്യക്തമായും പൂരിപ്പിക്കേണ്ടതാണ്.
 

6) ആവശ്യപ്പെടുന്ന പക്ഷം അസ്സൽ പ്രമാണങ്ങൾ മോണിറ്ററിങ്ങ് സമിതി മുമ്പാകെ ഹാജരാക്കേണ്ടതാണ്.
 

7) ജഡ്ജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 7 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടക്കുന്ന മാനേജ്മെൻറ് സംഗമത്തിൽ വച്ച് അവാർഡുകളും പ്രശംസാപത്രവും വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04952391517,9061559827


AD, Albirr, Kerala
Coordinator, Albirr Kerala

No comments:

Post a Comment

Post Bottom Ad

Nature