Trending

കൊടുവള്ളി ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

കൊടുവള്ളി:2019-20 വർഷത്തെ കൊടുവള്ളി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ സംഘാടക സമിതി ചെയർപേഴ്സൺ ശ്രീമതി ശരീഫ് കണ്ണാടി പൊയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ ശിവദാസനു നൽകി പ്രകാശനം ചെയ്തു. എളേറ്റിൽ നോർത്ത് എ.എം.എൽ.പി സ്കുളിലെ അധ്യാപകൻ മുഹമ്മദ് ഷമീലാണ് ലോഗോ രൂപകല്പന ചെയ്തത്.



ചടങ്ങിൽ കൗൺസിലർമാരായ ഒ.പി. റസാഖ് ,ടി.പിനാസർ കെ.എം.സുശിനി  ഒ നിഷിത,പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര ,ജനറൽ കൺവീനർ മുഹമ്മദ് അബ്ദുൽ മജീദ്  ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീകൃഷ്ണൻ ഹെഡ്മാസ്റ്റർ അബ്ദുസമദ് എ.പി  കുട്ടി നാരായണൻ  അരവിന്ദാക്ഷൻ കോർ കമ്മിറ്റി ചെയർമാൻ കെ.അബ്ദുൽ ലത്തീഫ് കൺവീനർ സുനിൽ എം.പി അബ്ദുറഹിമാൻ എ.കെ.കൗസർ പങ്കെടുത്തു.

ഫൈസൽ പടനിലം സ്വാഗതവും പി.ടി.ഷാജിർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right