മുഖ്യാതിഥികളായി വിജയികളുടെ രക്ഷിതാക്കൾ;അവാർഡ് ദാനത്തിന് ഇരട്ടി മധുരം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 22 October 2019

മുഖ്യാതിഥികളായി വിജയികളുടെ രക്ഷിതാക്കൾ;അവാർഡ് ദാനത്തിന് ഇരട്ടി മധുരം.

ട്രയംഫ് ട്യൂഷൻ സെന്റർ പരപ്പൻപൊയിൽ ഒന്നാം പാദവാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക്  നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും ഇന്ന് നടന്നു.ട്രയംഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ സ്വന്തം മക്കൾക്ക് നൽകിക്കൊണ്ട് രക്ഷിതാക്കൾ തന്നെ സമ്മാനദാനം നിർവഹിച്ചു.കൈ കൊടുത്തും ആലിംഗനം ചെയ്‌തും അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ചും കുട്ടികൾ സമ്മാനം ഏറ്റുവാങ്ങിയ  ഉജ്ജ്വല നിമിഷങ്ങൾക്കാണ് സദസ്സ് സാക്ഷ്യം വഹിച്ചത്.അടുത്ത പരീക്ഷയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന മൗന പ്രഖ്യാപനവുമായാണ് പലരും ട്രയംഫ്‌ വിട്ടത്.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇത് വേറിട്ടൊരു അനുഭവമായി.

ട്രയംഫ് ഡയറക്ടർ അഷ്‌റഫ് മാണിക്കോത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഇസ്ഹാഖ് അമ്പലക്കണ്ടി നന്ദി രേഖപ്പെടുത്തി.മോഹൻ ,ഷാന എന്നിവർ ആശംസകൾ നേർന്നു .ഡയറക്ടർമാരായ സുഹൈൽ ഇ.സൈദ് വി കെ,അധ്യാപകരായ റമീസ്,മഞ്ജു എ ടി,നിസാർ എന്നിവരും  സംബന്ധിച്ചിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature