പൂനൂർ: ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫുആദിന്റെ ചിത്രപ്രദർശനം 'ബ്ലൻഡ് 2019' ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു .ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി .സക്കീന അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം സാജിദ, ബാലുശ്ശേരി എ ഇ ഒ എം രഘുനാഥൻ, പി.ടി.എ പ്രസിഡണ്ട് എൻ  അജിത് കുമാർ, എം.പി ടി എ 'പ്രസിഡണ്ട് ഹസീന, പ്രിൻസിപ്പാൾ റെന്നി ജോർജ് ,ഹെഡ്മാസ്റ്റർ ഇ.വി.അബ്ബാസ്, അദ്ധ്യാപക  അവാർഢ് ജേതാവ് പി.രാമചന്ദ്രൻ ,എ വി. മുഹമ്മദ് ,മുജീബ്, സി.ഷുക്കൂർ, കെ.കെ ഷനീഫ ,ക്ലാസ് ടീച്ചർ കെ.അബ്ദുസ്സലീം, സ്കൂൾ ലീഡർ സ്നേഹ.എസ്. കുമാർ സന്നിഹിതരായി.കുറഞ്ഞ കാലയളവിനുള്ളിൽ ഫുആദിന്റെ വിരൽതുമ്പിനാൽ രൂപപ്പെട്ട ചിത്രങ്ങൾ കാണികളെ വിസ്മയിപ്പിക്കുന്നവയായിരുന്നു.ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ദ്വിദിന പ്രദർശനം രണ്ടായിരത്തിലധികം ആളുകൾ സന്ദർശിച്ചു.