Trending

CHS നേതൃ പരിശീലന ക്യാമ്പ് നടത്തി

പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ എട്ടുവർഷമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സർവ്വീസസിന്റെ (CHS) ആഭിമുഖ്യത്തിൽ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 


സൈക്യാട്രി ക്ലിനിക്കിലെ രോഗികളുടെ പരിചരണം കാര്യക്ഷമമാക്കു
ന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗങ്ങളെ സജ്ജരാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പൂനൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ
ജന.സെക്രട്ടറി സി.കെ.എ ഷമീർബാവ ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയിനർ
സജി.എം.നരിക്കുനി ക്ലാസെടുത്തു.

ടി.എം.അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.കമ്മ്യൂണിറ്റി ഹെൽത്ത് സർവീസസ് ചെയർമാൻ എ.മുഹമ്മദ് സാലിഹ് സ്വാഗതം പറഞ്ഞു.  എച്ച്.സി.എഫ് വൈസ് പ്രസിഡന്റ് ലത്തീഫ് കിനാലൂർ, ഇബ്രാഹിം (കുഞ്ഞി), ഒ.കെ.രവീന്ദ്രൻ,ടി.കെ.മുഹമ്മദ്, എ.പി സക്കീന സംസാരിച്ചു.

വിവിധ ഗ്രൂപ്പുകൾക്ക് വേണ്ടി സൗദ, ഖദീജ സത്താർ, ഷൈജ, പി.സാജിത എന്നിവർ വിഷയാവതരണം നടത്തി.ക്ലിനിക്ക് അഡ്മിനിസ്ട്രേറ്റർ ഹസീന നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right