Trending

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു

കട്ടിപ്പാറ:കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ  ട്രെയിനിംഗിന്റെ ഭാഗമായി താമരശ്ശേരി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.


സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി. വയർലെസ് സെറ്റ്, തോക്ക്, ലാത്തി, ഷീൽഡ്, ടിയർ ഗ്യാസ്, ലോക്കപ്പ് തുടങ്ങിയവയുടെ പ്രവർത്തനത്തെ കുറിച്ച്  പൊലീസുകാർ വിശദീ കരിച്ചു. 


സ്കൂളിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് മുഹമ്മദ് ഫാസിൽ,  സ്പെഷ്യൽ എജ്യുക്കേറ്റർ സി.പി ഭവ്യ, സോഷ്യൽ വർക്കർ ഫിദ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right