Trending

കണ്ടാലും, കൊണ്ടാലും പഠിക്കാത്ത രക്ഷിതാക്കൾ

താമരശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ 25000 രൂപ രക്ഷിതാക്കൾ പിഴയടക്കണമെന്നതും, രക്ഷിതാക്കളുടെ പേരിൽ കേസ് എടുക്കണമെന്നുമുള്ള നിയമം നിർമ്മിച്ചത് രക്ഷിതാക്കളോട് സർക്കാരിനുള്ള വൈരാഗ്യം കൊണ്ടല്ല. അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളുടെ വെളിച്ചത്തിൽ ഇതിന് അൽപം കുറവുണ്ടാവട്ടേയെന്ന് ഓർത്തിട്ടാണ്.ഒരു പാട് മരണവാർത്തകൾ നൽകുകയും, മരണങ്ങൾ നേരിൽ കാണാനും ഇടയായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്.


വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ട്മരിക്കാൻ ഇടയാകുന്നതിന്റെ പ്രധാന കാരണം രക്ഷിതാക്കൾ തന്നെയാണ്, കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങി പ്രായപൂർത്തി പോലും ആകുന്നതിന് മുൻപ് വണ്ടി വാങ്ങിക്കൊടുക്കുന്നതാണ് പ്രധാന കാ ര ണം., വാഹനം കൈയിൽ കിട്ടിയാൽ യാതൊരു നിയന്ത്രണവുമില്ലാതെ മൂന്നും നാലും പേരെ വെച്ച് പറ പറക്കുന്നു. 



മിക്ക സമയത്തും ബൈക്ക് ഓടിക്കുംമ്പോൾ കുട്ടികൾ ചെവിയിൽ ഒരു കൈ കൊണ്ട് മൊബൈൽ ഫോൺ പിടിച്ചിരിക്കും, പിന്നെ മുന്നിലുള്ള യാതൊരു കാര്യത്തെപറ്റിയും ശ്രദ്ധയില്ല. വണ്ടിക്ക് കണ്ണാടിയും, നമ്പർ പ്ലേറ്റും കാണില്ല.
അപകടത്തിൽപ്പെടുന്ന കുട്ടികളുടെ പ്രായം ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും മിക്കവരും 16നും 18 നും ഇടയിലോ,16നും 21 നും ഇടയിലോ വയസ്സുള്ളവരായിരിക്കും.സെൽഫിഭ്രാന്ത് മൂത്ത് വണ്ടി ഓടിക്കുമ്പോൾ മൊബൈലിൽ കളിക്കുന്നവരും കുറവല്ല.

ഒരു പാട് പ്രതീക്ഷകൾ വെച്ച് പുലർത്തി കുട്ടികളെ പഠിപ്പിച്ചിട്ട് അവരെ മരണത്തിന് വിട്ടുകൊടുക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക്  ചെറുതല്ല.
ദയവായി നിങ്ങൾ 18 വയസ്സ് വരെയെങ്കിലും കുട്ടികൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകാതിരിക്കുക.വാശി പിടിക്കുന്നവർ പിടിക്കട്ടെ, ജീവനേക്കാൾ വലുതല്ലല്ലോ..

കുട്ടികൾ വാഹനമോടിക്കുന്നത് പിടികൂടാൻ പോലീസും,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കുറച്ചു കൂടി ശുഷ്കാന്തി കാണിക്കണം. സ്കൂൾ സമയങ്ങളിൽ പരിശോധന കർശനമാക്കുകയും, സ്കൂൾ പരിസരത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് നിരീക്ഷിക്കുകയും ചെയ്താൽ പരിധി വരെ ഇവരെ റോഡിൽ നിന്നും അകറ്റാം.

കണ്ടാലും, കൊണ്ടാലും പഠിക്കാത്ത രക്ഷിതാക്കളെ ഉപദേശിക്കുന്നതിനേക്കാൾ നല്ലത് നടപടി കർശനമാക്കുന്നതാണ്.
Previous Post Next Post
3/TECH/col-right