Trending

LDF പ്രതിഷേധ സായാഹ്ന ധർണ്ണയും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി

കിഴക്കോത്ത് കച്ചേരിമുക്ക് മൂനമണ്ണിൽ തോട് പാലം സമീപന റോഡ് പ്രവൃത്തി തടഞ്ഞ മുസ്ലിം ലീഗിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ്. സായാഹ്ന ധർണ്ണയും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി.
 

കാരാട്ട് റസാഖ് എം.എൽ.എ. യുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച മൂനമണ്ണിൽ പാലത്തിന്റെ സമീപന റോഡിൽ ഉണ്ടായ വിള്ളൽ പരിഹരിക്കുന്നതിനു എൽ.എസ്.ജി.ഡി. എക്ലിക്യൂട്ടീവ് എഞ്ചിനിയർ സന്ദീപ് കെ.ജി.യുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ സംഘം 13-10-2019 ഞായറാഴ്ച സ്ഥലം സന്ദർശിക്കുകയും നിലവിൽ കോൺക്രീറ്റ് ചെയ്ത മുഴുവൻ ഭാഗവും പൊട്ടിച്ചു മാറ്റി പുതിയതായി കോൺക്രീറ്റ് ചെയ്യാൻനിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കരാറുകാരൻ നിലവിലുള്ള കോൺക്രീറ്റ് പൊട്ടിച്ച് മാറ്റാൻ വന്നപ്പോൾ മുസ്ലിം ലീഗുകാർ തടസ്സപ്പെടുത്തിയതിനെതിരെയാണ് LDF പ്രതിഷേധ സായാഹ്ന ധർണ്ണയും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തിയത്.


മൂനമണ്ണിൽ തോടിനു പാലം ഭരണാനുമതി ലഭിച്ച തുക: 10 ലക്ഷം.
സാങ്കേതികാനുമതി ലഭിച്ച തുക:   894560
പ്രവ്യത്തി പൂർത്തീകരിച്ച് എഞ്ചിനിയർ മെഷർ മെന്റ് ചെയ്ത് ബിൽ എഴുതിയ തുക: 786867
പണം ഇപ്പോഴും ഉള്ളത് EE എക്കൗണ്ടിൽ ആണ് ഉള്ളത്.

 

ഈ വിഷയത്തിൽ മുസ്ലിം ലീഗ് നടത്തുന്ന അഴിമതി ആരോപണം ദുരുപദിഷ്ടവും, ഇടത് ഭരണത്തിൽ കാരാട്ട് റസാഖ് എം.എൽ.എ. യുടെ മണ്ഡലത്തിൽ നടക്കുന്ന അഭൂതപൂർവ്വമായ വികസനത്തിൽ വിറളി പൂണ്ട ലീഗ്കാരുടെ മൂന്നാംകിട രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണവുമാണ്. 

2010 ൽ അന്നത്തെ കൊടുവള്ളി എം.എൽ.എ. അഡ്വ.പി.ടി.എ. റഹീം പ്രസ്തുത പാലത്തിനു കേരള സർക്കാർ ബജറ്റിൽ പണം വകയിരുത്തിയെങ്കിലും , ആ പ്രദേശം മുസ്ലിം ലീഗിന് സ്വാധീനമില്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ്, തുടർന്ന് വന്ന എം.എൽ.എ യും ഗ്രാമ പഞ്ചായത്ത് മെമ്പറും അതിനു വേണ്ട തുടർപ്രവർത്തനം നടത്താതെ ഫണ്ട് ലാപ്സായതിന്റെ ജാള്യത മറച്ച് വെക്കാൻ മുസ്ലിം ലീഗ് നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഈ അഴിമതി ആരോപണം. 

ഒ.പി.ഐ. കോയ , എൻ.കെ.സുരേഷ്, എം. സത്താർ മാസ്റ്റർ, സി. പോക്കർ മാസ്റ്റർ നസീമജമാലുദ്ദീൻ, വഹാബ് മണ്ണിൽക്കടവ്, കെ.സുധാകരൻ, പി. ശ്രീധരൻ, സലീം കളരിക്കൽ എ.കെ.ഫസൽ, സി.കെ. സലീം,  പി.ടി.ബാബുരാജ്, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right