കിഴക്കോത്ത് പഞ്ചായത്തിലെ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിലെയും ഗോൾഡൻ ഹിൽസ് കോളേജിലെയും മറ്റു കോളേജുകളിൽ നിന്നും യു ഡി എസ് എഫ് പാനലിൽ വിജയിച്ച കോളേജ് യുണിയൻ ഭാരവാഹികൾക്ക് കിഴക്കോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി സ്വീകരണം നൽകി. 


എം എസ് എഫ് ജില്ലാ ജനറൽ സെക്രെട്ടറി സ്വാഹിബ്‌ മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. മിസ്‌ബാഹ് കൈവേലിക്കടവ് അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഉസ്സയിൻ മാസ്റ്റർ, കെ കെ ജബ്ബാർ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി ഡി നാസർ മാസ്റ്റർ,വി അബ്ദുൽ അസീസ്, റാഷിദ് കാരക്കാട്,ഷമീർ പറക്കുന്ന്, സൈദ് വി കെ, എം കെ സി അബ്ദുറഹിമാൻ, റാഷിദ് പരപ്പൻപൊയിൽ, ജാഫർ അരീക്കര, ഉമർ സാലി, സംബന്ധിച്ചു. 

ജനറൽ സെക്രെട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും ട്രഷറർ അജ്മൽ പന്നൂർ നന്ദിയും പറഞ്ഞു.