Trending

കൊടുവള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മടവൂർ എ യു പി സ്കൂൾ ചാമ്പ്യന്മാർ

മടവൂർ:മാനിപുരം, കരുവമ്പൊയിൽ തുടങ്ങിയ സ്കൂളിൽ നടന്ന കൊടുവള്ളി ഉപ ജില്ല ശാസ്ത്രമേളയിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും, സാമൂഹ്യ ശാസത്ര മേളയിൽ രണ്ടാം സ്ഥാനവും നേടി മടവൂർ എ യു പി സ്കൂൾ മികച്ച വിജയം കാഴ്ച്ച വെച്ചു.


കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി മുരളി കൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു. എൽ പി വിഭാഗത്തിൽ ശാസ്ത്ര-സാമൂഹ്യ ശാസ്ത്രമേളയിൽ മൂന്നാംസ്ഥാനവും നേടി. 

മത്സരത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിദ്യാലയത്തിലെ ഭൗതിക സൗകര്യത്തോടൊപ്പം അക്കാദമിക മികവിന്  മാറ്റുകൂട്ടുന്ന പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
Previous Post Next Post
3/TECH/col-right