മഴവിൽ വർണ സഞ്ചയത്തിന് വർണാഭമായ സമാപനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 9 October 2019

മഴവിൽ വർണ സഞ്ചയത്തിന് വർണാഭമായ സമാപനം

മടവൂർ: മടവൂർ സെക്ടർ മഴവിൽ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വർണസഞ്ചയം മടവൂരിൽ നടന്നു.വേരറ്റു വീഴുന്ന ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചുമരിൽ മണ്ണ് കൊണ്ട് കയ്യൊപ്പ് ചാർത്തി രജിസ്ട്രേഷൻ നിർവഹിച്ചു. 
 

പ്ലാസ്റ്റിക് വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ ചിരട്ടയിൽ നൽകിയ വെൽക്കം ഡ്രിങ്കും തെങ്ങോലയിലൊരുക്കിയ ബോർഡുകളുമെല്ലാം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. മഴവിൽ അസംബ്ലിയിൽ ഫാരിസ് മങ്ങാട് വിദ്യാർത്ഥികളുമായി സംവദിച്ചു. അനസ് കാരുകുളങ്ങര, അൻഷാദ് കെ കെ സംസാരിച്ചു. ശേഷം നടന്ന മഴവിൽ സംഘം വിദ്യാർത്ഥികളുടെ റാലിയും നടന്നു.


സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്‌ഘാടനം ചെയ്തു. അൻഷാദ് സഖാഫി പാലത്ത് അദ്ധ്യക്ഷത വഹിച്ചു. ബാഇസ് പി സന്ദേശ പ്രഭാഷണം നടത്തി. വർണസഞ്ചയത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു.എസ് എസ് എഫ് സംസ്ഥാന മഴവിൽ സമിതിയംഗം കബീർ തലപ്പെരുമണ്ണ, എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ജാബിർ നെരോത്ത്, എസ് എസ് എസ് ജില്ലാ മഴവിൽ സെക്രട്ടറി റഷീദ് ഇർഫാനി ,നിയാസ് കെ കെ , അർഷദ് എ കെ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature