Trending

ആധുനിക പാചകപ്പുര നാടിന് സമർപ്പിച്ചു.

മടവൂർ: മടവൂർ എ യു പി സ്കൂളിന് വിശാലമായ പാചകപ്പുര പ്രൗഡമായ ചടങ്ങിൽ നാടിന് സമർപ്പിച്ചു.പാചകപുര കാരാട്ട് റസാഖ് എം എൽ എ. ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു.തലമുറകൾക്ക് അക്ഷരാഭ്യാസം നൽകി സാംസ്കാരിക സാമൂഹ്യ മുന്നേറ്റം അടയാളപ്പെടുത്തിയ മടവൂർ എ യു പി സ്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള ലഭിച്ച സന്തോഷത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.



1924 ൽ ഒരു എലിമെന്ററി വിദ്യാലയമായി ആരംഭിച്ച മടവൂർ യു പി സ്കൂൾ തൊള്ളായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഏറെ പരിമിതികൾക്കിടയിലായിരുന്നു ഇക്കാലമത്രയും അടുക്കള പ്രവർത്തിച്ചിരുന്നത്. 

സ്ഥലം എംഎൽഎ കാരാട്ട് റസാഖ് സ്കൂൾ സന്ദർശനവേളയിൽ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യാർത്ഥം 2018-19 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ ഫണ്ട് ഉപയോഗിച്ചാണ് അടുക്കള പുരയുടെ പ്രവർത്തി പൂർത്തീകരിച്ചത്.
 


ഉച്ച ഭക്ഷണത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രഭാതഭക്ഷണം നൽകി വരുന്നു.സൗകര്യങ്ങളോടുകൂടിയ അടുക്കള സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്നു.ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം അത്യാവശ്യമാണ് അതിനാൽ ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും നൽകിവരുന്നു. 

ശരിയായ അളവിൽ പോഷകാഹാരം ലഭിക്കുന്നതിന് പച്ചക്കറികളും ഇലക്കറികളും അടങ്ങിയ മെനു അടിസ്ഥാനമാക്കിയാണ് വിഭവങ്ങൾ തയാറാക്കുന്നത്.


ഇതോടൊപ്പം ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിലെ മികച്ച നിലവാരം പുലർത്തിയ വിദ്യാർഥികൾക്ക് ചടങ്ങിൽ എൻഡോവുമെന്റുകൾ  വിതരണം ചെയ്തു. സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവി മുഖ്യാതിഥിയാരുന്നു, സ്കൂളിന് ലഭിച്ച ഹൈ ടെക് ലാബ് കൊടുവള്ളി ബി പി ഒ എം മെഹറലി ഉദ്ഘാടനം ചെയതു.

പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി  ചെയർപേഴ്സൻ സിന്ധുമോഹനൻ, മെമ്പർമാരായ ,സാബിറ മൊടയാനി, എപി നസ്തർ, വി അഹമ്മദ് ഷബീർ, മുനീറ എം, ദീപ പി പ്രധാനധ്യാപകർ എം അബദുൽ അസീസ്, എം പി രാജേഷ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right