കാന്തപുരം:ജി.എം.എൽ.പി.സ്കൂൾ കാന്തപുരം, കോഴിക്കോട് ബാങ്ക് ഓഫ് ബറോഡ ,സഹജാർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാന്തപുരം ജി.എം.എൽ.പി. സ്കൂളിൽ വെച്ച് പ്ലാസ്റ്റിക്ക് മാലിന്യ കളക്ഷനും ബോധവൽക്കരണ കാമ്പയിനും തുടക്കമായി. 


ക്ലീനിംങ്ങ് സംസ്ക്കാരം ദൈനംദിന ജീവതത്തിൽ ശീലമാക്കുക എന്ന സന്ദേശവുമായാണ് കാമ്പയിൻ.കാമ്പയിൻ ഉദ്ഘാടനം ബാങ്ക് ഓഫ് ബറോഡ റീജണൽ മാനേജർ കെ.വി.ജയചന്ദ്രൻ നിർവ്വഹിച്ചു. വെയിസ്റ്റ് മാനേജ്മൻറ് വിദഗ്ദൻ  ജാബിർ കാരാട്ട് മുഖ്യ പ്രഭാഷണം നടത്തി. 

എസ്.കെ. പളനിവേൽ, സി.കെ.എ.ഷമീർ ബാവ, ഹിദായത്തുള്ള കാന്തപുരം, ഹാരിസ് റെഡ്ടാഗ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത കെ.സി. അദ്ധ്യക്ഷത വഹിച്ചു.ഷമീർ മാസ്റ്റർ സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു. 

കുട്ടികൾ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ചു. കുട്ടികളെ മാതൃകാ പൗരന്മാരാക്കി വളർത്തുന്നതിന് നൂതനമായ പദ്ധതികളാണ് കാന്തപുരം ജി.എം.എൽ.പി .സ്കൂൾ നടപ്പിലാക്കി വരുന്നത്.