Trending

സ്വാന്ത്വനമായി അത്താണിയിൽ അമ്മക്കൂട്ടം

നരിക്കുനി : സ്നേഹ സ്വാന്തനവുമായി മുട്ടാഞ്ചേരി ഹസനിയ എ യു പി സ്കൂൾ മദർ പി.ടി.എ കമ്മറ്റി രണ്ടാം വർഷവും അത്താണി സന്ദർശിച്ചു . നരിക്കുനി അത്താണിയിലെ അന്തേവാസികൾക്ക് സ്നേഹസ്പർശമായി കളിയും ചിരിയും സമാശ്വാസവാക്കുകളുമായി അവർ വീണ്ടും അത്താണിയിൽ ഒരുമിച്ച് കൂടി.മണിക്കൂറുകളോളം കഥകൾ കേട്ടും പരിഭവങ്ങൾ പറഞ്ഞും അവധിക്കാലത്ത് വീട്ടിൽ എത്തിയ മക്കളോടും പേരക്കുട്ടികളോടും വിശേഷങ്ങൾ ചോദിക്കുകയും വേവലാതികൾ പങ്ക് വെക്കുകയും ചെയ്യുന്ന തറവാട് വീടിന്റെ അന്തരീക്ഷമാണ് അത്താണിയിൽ കണ്ടത്.


മക്കളെ കാണുമ്പോൾ രക്ഷിതാക്കൾക്ക് ഉണ്ടാവുന്ന സന്തോഷമാണ് പ്രായത്തിന്റെ അവശത ചിത്രം വരച്ച അത്താണിയിലെ പ്രിയപ്പെട്ടവരുടെ മുഖത്ത് കണ്ടത്. ആരാരുമില്ലാത്തവർക്ക് ഒരു നിമിഷം കൊണ്ട് നഷ്ട്ടപ്പെട്ടതെല്ലാം ലഭിച്ചത് പോലെ അവരുടെ  കണ്ണുകളിലെ തിളക്കം അത്താണിയെ പ്രകാശപൂരിതമാക്കി.  മൈലാഞ്ചിയുടെ മൊഞ്ചും കൈകളിലെ വളയുടെ ഭംഗിയും തലോടലും കഥ പറച്ചിലിന്റെയും അനർഘ നിമിഷങ്ങൾ അത്താണിയെ ഉൽസവാന്തരീക്ഷമാക്കി മാറ്റി.  

മുട്ടാഞ്ചേരി ഹസനിയ എം പി ടി എ കമ്മറ്റിയുടെ വിത്യസ്ത പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയുടെ സന്ദേശം നൽകി അത്താണി സന്ദർശനം .ഗംഭീരമായ സദ്യ  ഉച്ചഭക്ഷണവും അത്താണിക്ക് സ്നേഹനിധിയും നൽകിയാണ് അവർ മടങ്ങിയത് .പിടിച്ച കൈകളെ മുറുക്കി പിടിച്ച് എനിഎന്ന് വരും എന്ന അമ്മമാരുടെ ചോദ്യം കണ്ട് നിന്നവരുടെ നയനങ്ങളിൽ നനവ് പടർത്തി. 

പ്രിയപെട്ട ഭൂമിയിലെ സ്വർഗത്തിലെ മാലാഖമാരെ ചേർത്ത് പിടിച്ചു സ്നേഹ ചുബനം നൽകി പടികൾ ഇറങ്ങുബോൾ അവധി ദിവസം കഴിഞ്ഞ് മക്കളെ യാത്ര അയക്കുന്ന മാതാപിതാക്കളുടെ ഇടനെഞ്ചിലെ പിടച്ചിലാണ് അത്താണിയിൽ കണ്ടത്. കണ്ണിൽ നിന്ന് മറയുന്നത് വരെ അവർ നോക്കിയിരുന്നു. 

അത്താണിയിൽ നടന്ന ചടങ്ങിൽ ഹസനിയ എ യു പി സ്കൂൾ പ്രധാനധ്യാപകൻ ചോലക്കര മുഹമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ട് എ പി യൂസഫ് അലി അധ്യക്ഷത വഹിച്ചു . അത്താണി കൺവീനർ മുഹമ്മദലി മാസ്റ്റർ അത്താണിയുടെ പ്രവർത്തനവിശദീകരണ പ്രഭാഷണം നടത്തി . 

എം പി ടി എ പ്രസിഡണ്ട് സീനത്ത് അരങ്കിൽ, പി ടി എ അംഗം അൻവർ ചക്കാലക്കൽ,  പ്രിയ അരിക്കൽ, ബുഷ്റ പിസി, ഹസീന സിദ്ധീഖ് അജന മുട്ടാഞ്ചേരി, നസീറ പരനിലം, ലിസി മുക്കടംങ്ങാട്,  ഫസ്നതച്ചൂർതാഴം സംസാരിച്ചു.

Previous Post Next Post
3/TECH/col-right