Trending

കോൺഗ്രസ് സേവാദൾ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കിഴക്കോത്ത്: കോൺഗ്രസ് സേവാദൾ കിഴക്കോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 150ആം ജന്മ വാർഷികത്തോടനുബന്ധിച്ച്  പരപ്പാറയിൽ വെച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ്  കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. 





കെ. കെ. ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷമീർപരപ്പാറ,
മഹേഷ് മാസ്റ്റർ കൊടുവള്ളി, അഷ്റഫ് മാസ്റ്റർ പന്നൂർ, പിസി ജമാൽ, സുബൈർ പുല്ലാളൂർ, ജൗഹർ പൂമംഗലം, അസൈൻ പറക്കുന്ന്,  ഗോകുൽ ഗോപിനാഥ്, ബിനീഷ് പ്രസാദ്, പുഷ്പാംഗദൻ, അനൂപ്, ബാബു പത്രാത്ത്, സിദ്ദീഖ് പറക്കുന്ന്, ടി എം മുഹമ്മദ്, മൂസ പന്നൂർ, യുപി നഫീസ, ശ്യാമള രവീന്ദ്രൻ, രാജലക്ഷ്മണൻ, തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു 



സേവാദൾ യങ് ബ്രിഗേഡ് സംസ്ഥാന കോ കൺവീനറായി ആയി തെരഞ്ഞെടുക്കപ്പെട്ട സിജി കൊട്ടാരത്തിലിന് കിഴക്കോത്ത് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം  ഡിസിസി മെമ്പർ കെ.കെ ആലി മാസ്റ്റർ നൽകി.
Previous Post Next Post
3/TECH/col-right