Trending

പാഠം ഒന്ന് എല്ലാരും പാടത്തേക്ക്

കിഴക്കോത്ത്:അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍കൃഷി യെ തിരിച്ചു കൊണ്ടുവരുന്നതിനും പുതുതലമുറയിലേക്ക് നെല്‍ കൃഷിയുടെ ബാല പാഠങ്ങള്‍ കൈമാറുന്നതിനും  പാഠം ഒന്ന് എല്ലാരും പാടത്തേക്ക് എന്നപേരില്‍ ഈവര്‍ഷത്തെ നെല്‍ ദിനാചരണം കിഴക്കോത്ത് പഞ്ചായത്തിലെ ( ഒന്നാം വാര്‍ഡ്) കുറിഞ്ഞിയില്‍ വയലില്‍ വച്ച് നെല്ലറിവ്, പ്രതിജ്ഞ, വിദ്യാര്‍ത്ഥിളുടെ ഞാറുനടീല്‍, പഴയകാല നെല്‍ കര്‍ഷകരുമായി അഭിമുുഖം,നെല്‍കര്‍ഷകരെ ആദരിക്കല്‍'' എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെട്ടു. 


ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു.  എംജെഹൈസ്കൂള്‍ എളേറ്റില്‍,എ എല്‍ പിസ്കൂള്‍, ചളിക്കോട് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. 

ഒറ്റ ഞാര്‍ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അദ്ധ്യാപകരോടൊപ്പം ഞാറ് നട്ടു. നെല്‍ കര്‍ഷകനായ ശ്രീ അബ്ദുല്‍ റസാഖിനെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. 

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് യുപി നഫീസ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം എസ് മുഹമ്മദ് ,എം സി മുഹമ്മദ്  മാസ്റ്റര്‍ സംസാരിച്ചു. കൃഷിഓഫീസര്‍ ടികെ നസീര്‍ നെല്‍ കൃഷിയെ കുറിച്ച് ക്ളാസ്സെടുത്തു.
Previous Post Next Post
3/TECH/col-right