താമരശ്ശേരി: എളേറ്റിൽ വട്ടോളിയിൽ നിന്നും താമരശ്ശേരിയിലേക്ക് ബസ്സിൽ കയറിയ എം.ജെ ഹൈസ്കൂൾ വിദ്യാർത്ഥികളെ യാത്രാ സൗജന്യം നൽകാതെ ഫുൾ ടിക്കറ്റ് ചാർജ്ജ് ഈടാക്കുകയും വിദ്യാർത്ഥിനികളോട് അപമര്യയാതയായി പെരുമാറുകയും ചെയ്ത താമരശ്ശേരി - കത്തറമ്മൽ - എളേറ്റിൽ റൂട്ടിൽ സർവ്വീസ്സാ നടത്തുന്ന മുസാഫിർ എന്ന ബസ്സ് താമരശ്ശേരി ട്രാഫിക് SI ഹമീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി പിഴയിട്ടു.നേരത്തെ താമരശ്ശേരിയിൽ നിന്നും വട്ടോളിക്കുള്ള ട്രിപ്പിലും ബസ്സിൽ കയറിയ വിദ്യാർത്ഥിനികളെ ജീവനക്കാർ ഇറക്കിവിട്ടിരുന്നു.


വിദ്യാർത്ഥിനികൾക്ക് യാത്രാ സൗജന്യം നൽകാത്ത മുസാഫിർ ബസ്സിനെതിരെ വാർത്ത നൽകിയതിന് ഭീഷണി

താമരശ്ശേരി: താമരശ്ശേരി -എളേറ്റിൽ വട്ടോളി റൂട്ടിൽ സർവ്വീസ് നടത്തുന്ന മുസാഫിർ എന്ന ബസ്സിൽ നിന്നും ഇന്നു രാവിലെ വട്ടോളി MJ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളെ യാത്രാ പാസ് അനുവദിക്കാതെ ഇറക്കിവിടുകയും, വൈകുന്നേരം വട്ടോളിയിൽ നിന്നും താമരശ്ശേരി ഭാഗത്തേക്ക് ഇതേ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനികളിൽ നിന്നും ഫുൾ ടിക്കറ്റ് ചാർജ് ഈടാക്കുകയും, യാത്രക്കാർക്കിടയിൽ വെച്ച് മാന്യമല്ലാതെ പെരുമാറുകയും ചെയ്ത വാർത്തയും,ബസ്സിന് പോലീസ് പിഴ ചുമത്തിയ വാർത്തയും നൽകിയതിനാണ് ഭീഷണി.


റിപ്പോർട്ട്‌ നൽകിയ ആളെ ആദ്യം നെറ്റ് കോളിങ്ങ് നമ്പറിൽ വിദേശത്ത് നിന്നും, പിന്നീട് ബസ്സുടമകളുടെ സംഘടനാ നേതാവ് എന്നു പറഞ്ഞു മായിരുന്നു ഭീഷണി.

ഭീഷണി സംഭാഷണത്തിന്റെ റിക്കോർഡിംങ്ങ് പോലീസിന് കൈമാറാൻ അഡ്മിൻ പാനൽ തീരുമാനിച്ചു.