Trending

കാരുണ്യതീരം വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ ഫിനോയില്‍ പുറത്തിറക്കി

പൂനൂര്‍:പൂനൂര്‍ കാരുണ്യതീരം സ്പെഷ്യല്‍ സ്‌കൂളിലെ വൊക്കേഷണല്‍ യൂണിറ്റ് നിര്‍മ്മിച്ച പുതിയ ഉല്‍പ്പന്നം ഫിനോയില്‍ പുറത്തിറക്കി. 

പ്രളയത്തിന്റെ കണ്ണീര്‍ ഓര്‍മ്മകള്‍ക്കിടയില്‍ മലയാളി മനസ്സിന്റെ നന്‍മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി ലോകം ചര്‍ച്ച ചെയ്ത കാരുണ്യത്തിന്റെ പ്രതീകം നൗഷാദിക്ക വൊക്കേഷണല്‍ വിദ്യാര്‍ത്ഥി മഞ്ജുഷക്ക് നല്‍കി ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.


പൂനൂര്‍ ടൗണിലെ കടകള്‍, ക്ലിനിക്കുകള്‍, സമീപ പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് ഫിനോയില്‍ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമുള്ളവര്‍ ബുക്ക് ചെയ്താല്‍ എത്തിച്ചു നല്‍കും. 

നേരത്തെ ഗ്ലാസ് പെയിന്റ്, മാറ്റ്, മുത്തുകള്‍ കൊണ്ടുള്ള ആഭരണ നിര്‍മ്മാണം, തയ്യല്‍ , പച്ചക്കറി തോട്ടം, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം തുടങ്ങിയവയില്‍ വിദ്യാര്‍ത്ഥികള്‍ കഴിവു തെളിയിച്ചിരുന്നു.

ചടങ്ങില്‍ കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, പ്രിന്‍സിപ്പല്‍ സി.കെ.ലുംതാസ്, ഭാരവാഹികളായ ടി.എം അബ്ദുല്‍ ഹക്കീം, കെ.അബ്ദുല്‍ മജീദ്, ഹക്കീം വി.കെ , സ്‌കൂള്‍ ലീഡര്‍ ജംഷീര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ സി.പി ഭവ്യ എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right