കലാകാരന്‍മാര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടരുത്:ഫൈസല്‍ എളേറ്റില്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 4 September 2019

കലാകാരന്‍മാര്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടരുത്:ഫൈസല്‍ എളേറ്റില്‍

നരിക്കുനി:സ്വാതന്ത്രസമര കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടങ്ങളിലും ജനങ്ങളെ തിന്മകള്‍ക്കെതിരെ പൊരുതാനും നവോത്ഥാനത്തിന് ആക്കം കൂട്ടാനും കലാകാരന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു എന്നും എന്നാല്‍ ഇന്ന് സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനും സമൂഹത്തിന്റെ കയ്യടി വാങ്ങാനുമാണ് ശ്രമിക്കുന്നത് എന്നും പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു.


മലബാര്‍ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് യൂനിയന്‍ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും നരിക്കുനി സലഫി ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.


കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി. അബൂബക്കര്‍ ഫാറൂഖി അധ്യക്ഷ്യം വഹിച്ച യോഗത്തില്‍ എഞ്ചിനീയര്‍ അബൂബക്കര്‍ ഹാജി, പി.ടി.എ പ്രസിഡണ്ട് റിഫായിക്, എം.പി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ് അസ്ഹര്‍, നജ്മുദ്ദീന്‍ സ്വലാഹി, എന്‍. പി.അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി. വി.എം ഷാഹിദ, സൈഫ് അലി എന്നിവര്‍ ആശംസ നേര്‍ന്നു.

No comments:

Post a Comment

Post Bottom Ad

Nature