ഓണാഘോഷം സംഘടിപ്പിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 3 September 2019

ഓണാഘോഷം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ടു. 


വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്ര നാഥിന്റെ സന്ദേശം വിദ്യാർഥികൾക്ക് വായിച്ച് കേൾപ്പിച്ചു. നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം തയ്യാറാക്കി. ഡിജിറ്റൽ പൂക്കള മത്സരം, ക്വിസ് മത്സരം, കസേരകളി മത്സരം എന്നിവ സംഘടിപ്പിച്ചു.


പരിപാടികൾ പ്രധാ നാധ്യാപകൻ ഇ.വി. അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ.പി. ജാഫർ സാദിഖ്, പി.ടി. സിറാജുദീൻ, ഐ. അനിൽകുമാർ, എം.എസ്. ഉൻമേഷ്, കെ.പി. അബ്ദുസ്സലിം, വി. അബ്ദുൽ സലീം, എം. ഷൈനി, കെ. അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature