Trending

ക്യാമ്പുകളിൽ പുഞ്ചിരി പടർത്തി സ്റ്റാന്റ് വിത്ത് വയനാട്

മേപ്പാടി: പ്രളയം തകർത്ത മെപ്പാടി പുത്തുമലയിലെ ക്യാമ്പിൽ പുഞ്ചിരി പടർത്തി ഒരു കൂട്ടം മനശാസ്ത്ര സംഘം. സ്വന്തം വീടും നാടും വിട്ട് സങ്കടകയത്തിൽ നിൽക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം നൽകുന്ന രീതിയിൽ ആണ് സൈകോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകിയത് . മർകസ് ശരിഅ സിറ്റി വിദ്യാർത്ഥി ഫാരിസ് സുറൈജി മങ്ങാട് , ഫാസിൽ താമരശേരി എന്നിവരാണ് ക്യാമ്പ് നിയന്ത്രിച്ചത്.


ദുരന്തം നേരിട്ട് കണ്ട് ഞെട്ടിയ മനസ്സുകൾക്ക് സാന്ത്വനം നൽകാനും നല്ല ഓർമകൾ നൽകാനും ഗ്രൂപ്പ് തെറപ്പി ഉപകാരപ്രദമായിരുന്നു  എന്നും എല്ലാ ക്യാമ്പുകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ശ്രമിക്കണം എന്നുമാണ് ക്യാമ്പിലെ മുതിർന്നവരുടെ അഭിപ്രായം  . വയനാടിന് അടിസ്ഥാന സൗകര്യം നൽകാനും      


 കൂടെനിർത്താനും കഴിഞ്ഞ പ്രളയകാലത്തും സ്തുത്യർഹമായ സേവനങ്ങൾ നടത്തിയ സ്റ്റാൻഡ് വിത്ത് വയനാടിനെ നയിക്കുന്നത് മർകസ് ലോ കോളേജ് വിദ്യാർത്ഥികൾ ആയ ഫായിസ് പുത്തൂർ ,ഷറഫുദ്ദീൻ കൊടുവള്ളി കൂടെ എന്നിവർ ആണ്.


ഉവൈസ് നൂറാനി, മുസമ്മിൽ സുറൈജി ഇസ്ഹാഖ് സുറൈജി എന്നിവരാണ് അഡ്മിൻ പാനലിൽ. സിറാജുൽ ഹുദാ സന്നദ്ധ സംഘം റാഹയും ഒരു പാട് സുമനസ്സുകളും ഇവരോടൊപ്പം ഉണ്ട്.


Previous Post Next Post
3/TECH/col-right