Trending

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പോയ യുവാവ് മരണപ്പെട്ടു

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അമ്മക്ക് വസ്ത്രം എടുക്കാൻ പോയ യുവാവിന്‍റെ മരണത്തില്‍ നടുങ്ങി നാട്ടുകാര്‍. ചെറുവണ്ണൂരി ലെ ക്യാമ്പില്‍ നിന്നാണ്  കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പം പൊന്നത്ത് ലിനു (34) പോയത്. 


ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസം ഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. തുടർന്ന്,അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലേക്ക് വ ന്നതാണ്  ലിനു. മരണവിവരം ലിനുവിന്റെ അമ്മ യെയും അച്ഛൻ സുബ്രഹ്മണ്യനെയും എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു. ഒപ്പമു ള്ളവർ.സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ട്. 


മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേ ഷം മൃതദേഹം ക്യാമ്പിലെത്തിച്ചു. തൊട്ടടുത്ത് ചെറുവണ്ണൂർ ഗവ.എച്ച്എസിലെ ക്യാംപിലും ലിനുവിന്‍റെ അയൽവാസികളിൽ അനേകം പേരുണ്ട്.അവിടെയും പൊതുദർശനത്തിനു വച്ചു.

മഴ കുറയുന്നു; മലബാര്‍ മേഖലയില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനംസംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. 


പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലബാര്‍ മേഖലയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മംഗലാപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി.

മഴക്കെടുതിയില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പാലക്കാട് ഒരാള്‍ മുങ്ങിമരിച്ചു. 286 വീടുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്.

പുത്തുമല: ദുരന്തം നടന്ന് നാല് ദിവസമായിട്ടും അപകടത്തിൽ പെട്ടവരെത്രയെന്ന് വ്യക്തതയില്ല

കൽപ്പറ്റ: പുത്തുമലയിൽ ഉരുൾപൊട്ടൽ ദുരന്തം നടന്ന് നാലുദിവസം കഴിഞ്ഞിട്ടുംഅപകടത്തിൽ പെട്ടവർ എത്ര പേരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എ.ആർ അജയ കുമാർ പറഞ്ഞു.

ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുൾപൊട്ടലിൽ 40 ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം. എന്നാൽ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസൺ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തിൽ പെട്ടത് 18 പേരെന്ന് കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ അറിയിച്ചു. 

പിന്നാലെ അപകടത്തിൽ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പിറക്കി. ഈ കണക്കിലും മാറ്റം വന്നേക്കാമെന്ന് ജില്ലാ കളക്ടർ പറയുന്നു.തൊഴിലാളികളല്ലാത്ത ഇതര സംസ്ഥാനക്കാർ ആരെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരിൽ ഫായിസ് എന്ന വ്യക്തിയുമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടാത്തതിനാൽ പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ല. 

തോട്ടത്തിലെ മുൻ ജീവനക്കാരായ അബൂബക്കറും അവറാനും യാത്ര ചെയ്തിരുന്ന കാർ ഉൾപ്പെടെ ഒഴുകിപ്പോയിരുന്നു. ഈ കാറിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും വാഹനം കണ്ടെടുക്കാത്തതിനാൽ ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. അടിഞ്ഞു കൂടിയ മണ്ണ് പൂർണമായി നീക്കം ചെയ്താലേ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂ.

അടിവാരം 4 വളവ് ബൈപാസ് റോഡ് കനത്ത മഴയെ തുടർന്ന് അപകടാവസ്ഥയിൽ.

അടിവാരം: വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പൂർണ്ണമായും NH 766 ചുരം റോഡ് തന്നെ ഉപയോഗിക്കുക.ചുരം 4 ആം വളവ് ബൈപ്പാസ് റോഡ് കനത്ത മഴയെ തുടർന്ന് അപകട സ്ഥിതിയിലാണ്.


 ഈ റോഡിലെ കഴിഞ്ഞ വർഷം ഇടിഞ്ഞ S  വളവ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് ഏത് നിമിഷവും റോഡ് തകരുന്ന അവസ്ഥയിലാണ്. അടിവാരം വഴി വയനാട്ടിലേക്ക് യാത്രചെയ്യുന്നവർ അടിവാര ത്തും 4 വളവിലും ഉള്ള അപകട മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുക. 

കാലവര്‍ഷത്തില്‍ കിട്ടേണ്ട മഴയുടെ നാലി‍ലൊ ന്നും അഞ്ച് ദിവസം കൊണ്ട് പെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 5 ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊ ന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീ ക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളി ലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാ വസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

മുന്‍പ് ആറ് മാസം മഴയും അവശേഷിച്ച സമയം ചൂടും തണ്ണുപ്പും ഇങ്ങനെ സമ്മിശ്രമായിരുന്നു കേരളത്തിന്‍റെ കാലാവസ്ഥ. എന്നാല്‍ ഈ സ്വഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ചൂടുകാലം കൂടി. ഒരു വര്‍ഷം പെയ്യേണ്ട മഴ ഒ ന്നോ രണ്ടോ മാസം കൊണ്ടു ഒരുമിച്ചു പെയ്യു
ന്നു. മഴയുടെ പാറ്റേർണിൽ വ്യത്യാസം വന്നു എന്നതാണ് ശ്രദ്ധേയം.

സാധാരണ ജൂൺ - ജൂലൈ കൂടുതൽ ലഭിക്കുന്ന മഴ ഇപ്പോൾ ഓഗസ്റ്റിലേക്ക് മാറി. കൂടാതെ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു പക്ഷെ കുറച്ച് സമയം കൊണ്ടു കൂടുതൽ മഴ പെയ്യുന്ന സന്ദർഭങ്ങൾ കൂടി വരുന്നു.മൊത്തത്തി ൽ മഴയുടെ അളവിന് വ്യത്യാസം വരുന്നില്ല. ഇ ത്തരം മഴയുടെ വിതരണം കാർഷിക മേഖലയെ കാര്യമായി ബാധിക്കും.

അതേസമയം സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുകയാണ്. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊ ണ്ടു തന്നെ ജില്ലകളിലൊന്നും നാളെ  'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലക ളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസ ർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച  'ഓറ ഞ്ച്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശ ക്തമായതോ (115 mm വരെ മഴ) അതിശക്ത മായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെ ട്ടിരികുന്നത്.


രക്ഷയുടെ 56 തോണിയിറങ്ങി; കടലിന്റെ മക്കൾ രക്ഷിച്ചത് 2,000 ജീവനുകൾ; അതിജീവനം
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതു രണ്ടായിരത്തോളം പേരെ. ഇന്നലെ 46 തോണികളിലായി ഇരുന്നൂറ്റി അൻപതോളം പേരാണ് ജില്ലയിൽ മാത്രം രക്ഷാപ്രവർത്തനത്തിലേർപെട്ടത്. 


10 തോണികളിലായി 50 തൊഴിലാളികൾ വയനാട്ടിലുമെത്തി.വകുപ്പ് തല പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
      

ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കലക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെല്ലിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഓരോ താലൂക്കിലും റവന്യു വിഭാഗത്തിന് ആവശ്യമായ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ 14 വള്ളങ്ങൾക്ക് കൊയിലാണ്ടി ഹാർബറിൽനിന്നു കേടുപാടുകൾ സംഭവിച്ചു. 

ക​വ​ള​പ്പാ​റ: മ​രണം 13 ആയി

എ​​ട​​ക്ക​​ര: പോ​​ത്തു​​ക​​ൽ ക​​വ​​ള​​പ്പാ​​റ മു​​ത്ത​​പ്പ​​ൻ​​കു​​ന്ന് ദു​​ര​​ന്ത​​ത്തി​​ൽ ഇ​​ന്ന​​ലെ നാലു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ​​കൂ​​ടി ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം പതി മൂന്നായി. വെ​​ട്ടു​​പ​​റ​​ന്പി​​ൽ ജോ​​ജി എ​​ന്ന വി​​ക്ട​​റു​​ടെ മ​​ക​​ൾ അ​​ലീ​​ന(​​എ​​ട്ട്), മു​​തി​​ര​​കു​​ളം മു​​ഹ​​മ്മ​​ദ്(50), താ​​ണി​​ക്ക​​ൽ ഭാ​​സ്ക​​ര​​ന്‍റെ ഭാ​​ര്യ രാ​​ഗി​​ണി(48), കൊ​ല്ലം സ്വ​ദേ​ശി​നി അ​ല​ക്സ മാ​നു​വ​ൽ (55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്. അ​ല​ക്സ മാ​നു​വ​ൽ മ​ക​ൾ രാ​ജി​യു​ടെ വീ​ട്ടി​ൽ വി​രു​ന്നു​വ​ന്ന​താ​ണ്. 50 പേ​​രെ​​ക്കൂ​​ടി ഇ​​നി ക​​ണ്ടെ​​ത്താ​​നു​​ണ്ട്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ലൂ​​ണ്ടാ​​യ ദു​​ര​​ന്ത​​ത്തി​​ൽ 63 പേ​​രെ​ കാ​ണാ​താ​യെ​ന്നാ​ണ് വി​വ​രം. 43 വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു. അ​​ൻ​​പ​​തോ​​ളം വീ​​ടു​​ക​​ൾ വാ​​സ​​യോ​​ഗ്യ​​മ​​ല്ലാ​​താ​​യി. അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ ഞാ​​യ​​റാ​​ഴ്ച തെ​​ര​​ച്ചി​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ന്നു. മ​​ദ്രാ​​സ് റെ​​ജി​​മെ​​ന്‍​റി​​ലെ മു​​പ്പ​​തം​​ഗ സൈ​​നി​​ക​​രു​​ടെ​​യും എ​​ഴു​​പ​​ത്ത​​ഞ്ചോ​​ളം വ​​രു​​ന്ന പോ​​ലീ​​സി​​ന്‍റെ​​യും ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​ന, ഫ​​യ​​ർ ഫോ​​ഴ്സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​ണു തെ​​ര​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ട്രോ​​മാ​​കെ​​യ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

കൂ​​ടു​​ത​​ൽ സൈ​​നി​​ക​​ർ സ്ഥ​​ല​​ത്തെ​ത്തി​​യി​​ട്ടു​​ണ്ട്. ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ത​​ക​​ർ​​ന്ന വീ​​ടു​​ക​​ളു​​ടെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചും അ​​തി​​നോ​​ടു ചേ​​ർ​​ന്ന സ്ഥ​​ല​​ങ്ങ​​ൾ നോ​​ക്കി​​യു​​മാ​​ണ് മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള തെ​​ര​​ച്ചി​​ൽ. വ​​ലി​​യ മ​​ണ്ണു​മാ​​ന്തി യ​​ന്ത്ര​​ങ്ങ​​ൾ എ​ത്തി​ച്ചു തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ആ​ലോ​ച​ന.


യാത്രക്കാര്‍ക്കുവേണ്ടി; കോഴിക്കോട് റെയില്‍ വെ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഹെല്‍പ്പ് ഡെസ്‌ക്

കോഴിക്കോട്: പ്രളയത്തെ തുടർന്ന് യാത്രാദു രിതം നേരിടുന്ന ജനങ്ങൾക്കായി കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും റെയി ൽവേ സ്റ്റേഷനിലും ഹെൽപ്പ് ഡെസ്ക്ആരംഭിച്ചു. കോഴിക്കോട് ജില്ലാഭരണകൂടത്തിന്റേയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ യുമാണ് ഹെൽപ്പ്ഡെസ്ക് പ്രവർത്തനം ആരംഭി ച്ചത്.ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർ
ത്തന സജ്ജമായിരിക്കും.

യാത്ര തടസം നേരിട്ടവർക്ക് താമസസൗകര്യം, ഭക്ഷണവും ഏർപ്പെടുത്തും. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വിവരവും റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർ ടിസി ബസ് സർവീസുകളുടെ വിവരവും അനൗ ൺസ് ചെയ്യും. ആളുകളുടെ ആവശ്യത്തിനനുസ രിച്ച് ദീർഘദൂര കെഎസ്ആർടിസി ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചു വിടുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ലോ കോളേജ്, ഹോളിക്രോസ് കോളേജ്, ദേവ കിയമ്മ കോളേജ് എന്നിവിടങ്ങളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർഥികളാ ണ് ഹെൽപ് ഡെസ്കിൽ ഉണ്ടായിരിക്കുക. കു ന്ദമംഗലം യുപി സ്കൂളിലെ അധ്യാപകനായ യു പി ഏകനാഥന്റെ നേതൃത്വത്തിൽ എ രാജേഷ്, പ്രമോദ് മണ്ണടുത്ത്, എൻ സിജേഷ്, സി കെ പ്രഗ്നേഷ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 


പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്? അവ എപ്പോഴാണ് പ്രത്യക്ഷമാവുക? എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?
 

1. പ്രളയശേഷം ആദ്യത്തെ ആഴ്ച കോളറ പ്രത്യക്ഷമാവാൻ സാധ്യതയുണ്ട്. ഷിഗല്ല-സാല്‍മൊണല്ല വയറിളക്ക രോഗങ്ങള്‍, ടൈഫൊയ്ഡ് എന്നിവ ആദ്യ ആഴചയില്‍ ആരംഭിച്ച് രണ്ടാമത്ത ആഴ്ച്യയില്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ക്ലോറിനേഷനും ശുദ്ധജല വിതരണവുമാണ് രോഗപ്രതിരോധ നടപടികള്‍. ജലജന്യരോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത ഉണ്ട് എന്ന് മറക്കരുത്. ശുദ്ധജല വിതരണം തുടരുക, വീട്ടില്‍ ഉപയോഗിക്കുന്ന ജലം ക്ലോറിന്‍ ഗുളികയോ, ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കുക. കൈകള്‍ ഇടവിട്ടു സോപ്പിട്ടു കഴുകുക.

2. പ്രളയശേഷം രണ്ടാമത്ത ആഴ്ചയുടെ അവസാനം എലിപ്പനി ആരംഭിക്കാൻ സാധ്യത. മൂന്നാമത്തെ ആഴ്ചയില്‍ വ്യാപകമാമാവാനും സാധ്യത ഉണ്ട്.

(a) ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലി ചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനിബാധിച്ചവര്‍ ആദ്യ ദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം. (b) പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുകയും വേണം. കൈയ്യുറയും കാലുറയുയും ലഭ്യമല്ലെങ്കില്‍ കൈയ്യിലും കാലിലും പ്ലാസ്റ്റിക് കവറുകളിട്ടശേഷം റബ്ബര്‍ ബാന്‍ഡിട്ട് കെട്ടുക.

3. പ്രളയശേഷം മൂന്നാമത്തെ ആഴ്ചയുടെ അവസാനം തുടങ്ങി നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഡെങ്കിപ്പനി പ്രത്യക്ഷമാകാൻ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ കൃത്യം അല്ലെങ്കിൽ വ്യാപകമായി പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖമാണ്. കൊതുകുകളുടെ സാന്ദ്രത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ അവയുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. കൊതുക്കളുടെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി സാധ്യത കുറയും.

4. പ്രളയശേഷം നാലാഴ്ച കഴിയുമ്പോള്‍ വെള്ളത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് പ്രത്യക്ഷമാവാൻ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാമത്തെ ആഴ്ച അത് വ്യാപകമായിത്തീരും. കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നേരത്തേ ഹെപ്പറൈറ്റിസ് പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ശുദ്ധമായ ജലം വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്. കൈകഴുകല്‍ എല്ലാവരും ഒരു ശീലമാക്കുക.

5. പ്രളയശേഷം ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് മലമ്പനി പ്രത്യക്ഷമാകാൻ സാധ്യത. കെട്ടിനില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും മലമ്പനി പരത്തുന്ന കൊതുകുകള്‍ വളരും. അവിടെ കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. രോഗബാധ ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള സര്‍വിലന്‍സ് ശക്തമാക്കണം.

6. പ്രളയസ്ഥലങ്ങളില്‍ എം.ആര്‍ വാക്സിനേഷന്‍ കുറഞ്ഞയിടങ്ങളില്‍ മീസില്‍സ് പൊട്ടിപ്പുറപ്പെടാം. ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ന്യുമോണിയയും ഉണ്ടാവാം. വാക്സിനേഷന്‍ ചെയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുക

7. പനിയോടൊപ്പം നല്ല ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കില്‍ രോഗം H1N1 ആകാമെന്ന് കരുതണം. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍, ശ്വാസകോശരോഗികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. H1N1 ലക്ഷണങ്ങളുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് രോഗാരംഭത്തില്‍ തന്നെ ചികിത്സ നല്‍കണം

പ്രതിരോധ നടപടികള്‍ ചുരുക്കത്തില്‍

അടിയന്തരമായി ശ്രദ്ധിക്കേണ്ടത്

1. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലി ചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനി ബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം.

2. പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുകയും വേണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വളര്‍ച്ച പൂര്‍ത്തിയായ കൊതുകിന്റെ എണ്ണം കുറയ്ക്കുക

2. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സാഹചര്യം ഇല്ലാതാക്കുക

തുടരേണ്ട കാര്യങ്ങൾ

1. ശുദ്ധജല വിതരണം

2. കിണറുകളുടെ ക്ലോറിനേഷന്‍

3. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേഷന്‍ ചെയ്യുക

4. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

5. കൈ കഴുകല്‍

ദുരിത ബാധിതർക്ക് പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ കൈത്താങ്ങ്
 
 പ്രളയക്കെടുതിയിൽ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അഭ്യുദയകാംക്ഷികൾ,  തുടങ്ങിയവരുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നു.  


ഇവ ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കളക്ഷൻ സെന്റർ ആരംഭിക്കുന്നു.   സുമനസ്സുകളുടെ പൂർണ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.
 

തിയ്യതി : 12-08-2019 തിങ്കൾ രാവിലെ 11 മണി മുതൽ 4 മണി വരെ
13-08-2019 ചൊവ്വ രാവിലെ 10 മണി മുതൽ 5 മണി വരെ
 

സ്വീകരിക്കുന്ന സാധനങ്ങൾ
 

പുൽപ്പായ
ബെഡ് ഷീറ്റ്
പുതപ്പ്
ലുങ്കി
നൈറ്റി
സാരി
കുട്ടികളുടെ വസ്ത്രങ്ങൾ
തോർത്ത്‌ മുണ്ട്
(വസ്ത്രങ്ങൾ പുതിയത് ആയിരിക്കണം )
ചെറു പയർ
കടല
പരിപ്പ്
റവ
അവിൽ
കഞ്ഞി അരി
ബിസ്ക്കറ്റ്
റസ്‌ക്
പേസ്റ്റ്
ബ്രഷ്
സാനിറ്ററി നാപ്കിൻസ്
 

PH:9446834883
         9446639927
         9387709666കെട്ടിപ്പിടിച്ച് ഒന്നിച്ചുറങ്ങട്ടെ അവർ: അലീനയും അനഘയും അവസാന യാത്രയിലും ഒപ്പം.

മലപ്പുറം: കെട്ടിപ്പിടിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങുമ്പോഴാണ് മണ്ണിടിഞ്ഞ് മരണമായി ഈ കുഞ്ഞുങ്ങൾക്ക് മേൽ വീണത്. സഹോദരപുത്രിമാരായിരുന്നു അവർ. അലീനയും അനഘയും. മണ്ണിടിഞ്ഞപ്പോൾ അനഘയെ വലിച്ചു കയറ്റി. കോൺക്രീറ്റ് പാളികൾ വീണ് ഗുരുതരമായി പരിക്കേറ്റ അവളെ പക്ഷേ ചികിത്സിക്കാൻ പോലും വഴിയുണ്ടായിരുന്നില്ല. അവൾ പോയി. 

പക്ഷേ, അലീന മണ്ണിനടിയിലായിരുന്നു. അവളെ തിരയാൻ കഴിഞ്ഞില്ല. അപ്പോഴേക്ക് മണ്ണ് വീണ് വീടാകെ മൂടിപ്പോയിരുന്നു. വീട്ടിലെ ആറ് പേരെയും രക്ഷപ്പെടുത്തി. അവൾ മാത്രം അവിടെ. ഒറ്റയ്ക്ക്. സഹിക്കാവതായിരുന്നില്ല അലീനയുടെ അച്ഛൻ വിക്ടറിനത്. 


രക്ഷാപ്രവർത്തകർക്ക് കയറാൻ കഴിയാതിരുന്നിട്ടും, ആളുകൾ പൂണ്ട് പോകുന്ന, ആറടി താഴ്‍ചയുള്ള മണ്ണിന്‍റെ അരികിൽ പിടിച്ച് വിക്ടർ കയറി. രക്ഷാ പ്രവർത്തകർക്ക് എത്താൻ കഴിയില്ലെങ്കിൽ ഒറ്റയ്ക്ക് മകളെ തിരികെ കൊണ്ടുവരാൻ ആ അച്ഛൻ മല കയറി. ഒറ്റയ്ക്ക് വീടിന് മുകളിലെ മണ്ണ് നീക്കി. കോൺക്രീറ്റ് സ്ലാബ് അവനവന് പറ്റുന്ന രീതിയിൽ പൊളിച്ചു നീക്കാൻ നോക്കി. 

കൂടി നിന്ന് നാട്ടുകാരത് ഞങ്ങളടക്കമുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''കൊച്ചിന്‍റപ്പനാണ് അവിടെപ്പോയി കുഴി മാന്തണത്. മഴയില്ലാത്ത നേരത്താണ് അവിടെപ്പോയി രക്ഷാപ്രവ‍ർത്തനം നടത്തണ്ടത്. അതിപ്പോ തുടങ്ങണേ ഉള്ളൂ. അത്ര ആളല്ലേ ഇവിടെയുള്ളൂ. ഇന്നലെയൊന്നും ആർക്കും അവിടെ എത്താൻ പറ്റീലല്ലോ. 

ഇന്നലെ അവര് പോയതാണ് കുറച്ചു വഴി. അപ്പഴക്കാണ് പിന്നെയും മണ്ണിടിഞ്ഞ് വീണത്. അപ്പോ അവരെല്ലാം നിർത്തി ഇറങ്ങിയോടി. ഇപ്പോ മഴ മാറിയപ്പോ ഇന്ന് പിന്നെയും മുകളിലേക്ക് കയറിപ്പോയതാ'', നാട്ടുകാർ ഞങ്ങളോട് പറഞ്ഞു. 

നെഞ്ച് തകരുന്ന ഈ കാഴ്ച കണ്ട് രക്ഷാപ്രവർത്തകരും പിന്നാലെ കയറി. എല്ലാവരും ചേർന്ന് വീടിനകത്ത് നിന്ന് ഒടുവിൽ അവളെ പുറത്തെടുത്തു. സ്വന്തം അനിയത്തിയെ കെട്ടിപ്പിടിച്ച് ഉറങ്ങിയിരുന്ന ആ കട്ടിലിൽ അവൾ എന്നേക്കുമായി ഉറങ്ങിക്കിടക്കുകയായിരുന്നു. 

നിലത്തമർന്നു പോയ ആ കട്ടിലിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തപ്പോൾ വിക്ടർ വിതുമ്പിക്കരഞ്ഞു.ഒടുവിൽ രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് അടക്കുകയാണ് വിക്ടറും സഹോദരനും. ഒന്നിച്ചുറങ്ങിയ കുഞ്ഞുങ്ങൾ, ഒന്നിച്ചു തന്നെ നിത്യനിദ്രയിലാഴട്ടെ.
  
'എന്‍റെ മണ്ഡലമായ വയനാട് ദുരിതത്തിലാണ്'; ഫേസ്ബുക്കില്‍ സഹായമര്‍ഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: വയനാട്ടില്‍ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സഹായാഭ്യാര്‍ത്ഥനയുമായി എംപി രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തിയത്. 

തന്‍റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദത്തപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്. 

കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും. മണ്ഡലത്തില്‍ കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ മടങ്ങിയേക്കും.
Previous Post Next Post
3/TECH/col-right