അരീക്കോട്: എസ് എസ് എഫ് അരീക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. നോർത്ത് കൊഴക്കോട്ടൂരിൽ നടന്ന പരിപാടി യുവകവി ശ്രീ.വിബിൻ ചാലിയപ്പുറം ഉദ്ഘാടനം ചെയ്തു.ഇബ്റാഹീം അർഷദ് അഹ്സനി അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ശരീഫ് നിസാമി പയ്യനാട് സന്ദേശ പ്രഭാഷണം നടത്തി.


സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.പി.സുൽഫീക്കറലി അശ്റഫി അധ്യക്ഷത വഹിച്ചു.എസ് വൈ എസ്  അരീക്കോട് സോൺ പ്രസിഡണ്ട് അബ്ദുല്ല സഖാഫി മുഖ്യപ്രഭാഷണം നടത്തി. 


യൂസുഫലി പത്തനാപുരം, രിള് വാൻ ഇളയൂർ,ഹാഫിള് രിള് വാൻ സഖാഫി പങ്കെടുത്തു. കാരിപറമ്പ്,നോർത്ത് കൊഴക്കോട്ടൂർ,പൂങ്കുടി യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ഫായിസ് മുഹമ്മദ് പൂങ്കുടി സ്വാഗതവും ബാസിത്ത് കാരിപറമ്പ് നന്ദിയും പറഞ്ഞു.