എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ അനിമൽ വെൽഫെയർ ക്ലബ് ഉദ്‌ഘാടനവും ആട് വിതരണവും നടത്തി. 


ഏതാനും വർഷങ്ങളായി ആടുകളെ  വിതരണം ചെയ്യുകയും അവയ്ക്കുണ്ടാകുന്ന  കുട്ടികളെ  പിറ്റേ വർഷം ക്ലബ്ബിനെ ഏല്പിക്കുകയും നറുക്കെടുപ്പിലൂടെ ഏതാനും  വിദ്യാർത്ഥികൾക്ക്  കൊടുക്കുന്നതുമാണ് പദ്ധതി.  

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഹുസ്സൈൻ മാസ്റ്റർ ആട് വിതരണ ഉദ്‌ഘാടനവും, എളേറ്റിൽ വെറ്റിനറി ഹോസ്പിറ്റലിലെ വെറ്റിനറി സർജൻ വി വിക്രാന്ത് ക്ലബ് ഉദ്‌ഘാടനവും നിർവഹിച്ചു. 

ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ, ക്ലബ് കോ ഓർഡിനേറ്റർ എം സി മുഹമ്മദ്, യു കെ റഫീഖ്, എൻ കെ അബ്ദുൽ മജീദ്, എ കെ കൗസർ  എന്നിവർ സംസാരിച്ചു.