കുണ്ടായി ALPS:സ്കൂൾ പാർലമെന്റ് ഇലക്ഷൻ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 27 July 2019

കുണ്ടായി ALPS:സ്കൂൾ പാർലമെന്റ് ഇലക്ഷൻ

പന്നിക്കോട്ടൂർ:കുണ്ടായി ALP സ്കൂളിൽ ജനാധിപത്യ സംവിധാനം ഓർമ പെടുത്തും വിധം ജനാധിപത്യ പ്രക്രിയയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു.


 പ്രധാന മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, കലാ കായിക മന്ത്രി കൃഷി മന്ത്രി എന്നീ സ്ഥാനങ്ങളിൽ പതിനാറു സ്ഥാനാർത്ഥികൾ മത്സരിച്ചു.


 പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ നടന്നത് .ഇലക്ഷൻ പ്രഖ്യാപനം പത്രികാ സമർപ്പണം പിൻവലിക്കൽ  ചിഹ്നം അനുവദിക്കൽ പരസ്യ പ്രചരണം തുടങ്ങിയവ എല്ലാം അതിന്റെ ഭാഗമായി.


ഇലക്ഷൻ കമ്മീഷണർ AE ദയാനന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ വിദ്യാർഥികളും പങ്കാളികളായി .പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമിക്കലും പ്രദർശിപ്പിക്കലും വിവിധ റാലികൾ ക്ലാസ് തല വോട്ട് പിടുത്തം എന്നിവ നടന്നു .


98 % പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വരും .ഇലക്ഷൻ നടപടി ക്രമങ്ങൾ കാണാൻ നാട്ടുകാർ,നഴ്സറി വിദ്യാർഥികൾ, PTA പ്രതിനിധികൾ എന്നിവർ തിരഞ്ഞെടുപ്പ് കാണാൻ എത്തിയിരുന്നു .

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു:

പ്രധാന മന്ത്രി :Ninad PK

വിദ്യാഭ്യാസ മന്ത്രി :NAJA FATHIMA KM

കലാ കായികം :LABEEBA YASMIN 

കൃഷി മന്ത്രി : MUHAMMED MUFLIH VP

ആരോഗ്യ മന്ത്രി : SANA FATHIMA CP


💐💐വിജയികൾക്ക് അഭിനന്ദനങ്ങൾ 👍👍💐💐💐

No comments:

Post a Comment

Post Bottom Ad

Nature