എളേറ്റിൽ:എളേറ്റിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യവും റിയാദ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉന്നത വ്യക്തിത്വവും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറും  എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ, വാദിഹുസ്ന സ്ഥാപകരിലൊരാളുമായിരുന്ന കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ ഓർമ്മ പുസ്തകം പുറത്തിറക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ. 


03-08-2019 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് വാദിഹുസ്ന ഓഡിറ്റോറിയത്തിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ബഹു എം പി അബ്ദുസ്സമദ് സമദാനി പ്രകാശനം നിർവഹിക്കും.ചടങ്ങിലേക്ക് താങ്കളുടെ സാന്നിധ്യവും പിന്തുണയും അഭ്യർത്ഥിക്കുന്നു. 


ചെയർമാൻ
കാരാട്ട് മുഹമ്മദ് മാസ്റ്റർ ഫൗണ്ടേഷൻ