മരണം:നീരാട്ടു പാറ അബ്ദുൽ റസാഖ് മാസ്റ്റർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 25 July 2019

മരണം:നീരാട്ടു പാറ അബ്ദുൽ റസാഖ് മാസ്റ്റർ

മരണം 
25-07-2019

എളേറ്റിൽ:നീരാട്ടു പാറ NP അബ്ദുൽ റസാഖ് മാസ്റ്റർ മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1 മണി കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ. 

ദീർഘകാലം പന്നൂർ എച്.എസിലും,എച്.എം. ആയി കരുവൻ പൊയിൽ യു.പി.എസിലും ജോലി ചെയ്തിരുന്നു

ഭാര്യ:ആയിഷക്കുട്ടി ടീച്ചർ( ഹെഡ്മിസ്ട്രസ് ഗവൺമെൻറ് എൽ പി സ്കൂൾ മുറമ്പാത്തി).മക്കൾ:നുസ്രത്ത് സമീർ( നഴ്സ് ബീച്ച് ഹോസ്പിറ്റൽ), ഇർഷാദ് ഹുസൻ( എഞ്ചിനീയർ ഖത്തർ).മരുമകൻ:സമീർ കരുവമ്പൊയിൽ.

റസാഖ് മാസ്റ്റർ: സേവനം മുഖമുദ്രയാക്കിയ പ്രതിഭ

തനതായ വ്യക്തിപ്രഭാവം രൂപപ്പെടുത്തിയ അപൂർവം വ്യകതിത്വങ്ങളിലൊരാളായിരുന്നു റസാഖ് മാസ്റ്റർ. ദീർഘകാലം പന്നൂർ ഗവ.ഹയർ സെക്കൻററി സ്കൂളിൽ അധ്യാപകനായിരുന്നു. പിന്നീട് കാന്തപുരം, പൈമ്പാലശേരി, കരുവൻ പൊയിൽ തുടങ്ങി വിവിധ സ്കുളുകളിൽ ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ചു. സർവീസ് വിഷയങ്ങളിൽ ഗഹനമായ വൈദഗ്ധ്യമുള്ള റസാഖ് മാസ്റ്റർ ലാളിത്യവും വിനയവും മുഖമുദ്രയാക്കി. വലിയവരോടും ചെറിയവരോടും ഒരേ പോലെ പെരുമാറിയ മാസ്റ്റർ സാധാരണക്കാരിലൊരാളായി ജീവിക്കാനിഷ്ടപ്പെട്ട മഹാ വ്യക്തിത്വമായിരുന്നു. എളേറ്റിൽ വട്ടോളിയിലെ നിറസാന്നിധ്യമായിരുന്നു.

 പന്നൂർ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രതിഛായ വർധിപ്പിക്കുന്നതിന് തന്നാലാകുന്ന പ്രയത്നങ്ങൾ നൽകിയ റസാഖ് മാസ്റ്റർ അടിസ്ഥാന സൗകര്യങ്ങളൊരുക്കി അന്താരാഷട്ര നിലവാരത്തിലെത്തിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. 


പിന്നീട് ഹെഡ്മാസ്റ്റർ പദവിയിൽ കരുവൻ പൊയിൽ ആയിരിക്കെ ഓഡിറ്റോറിയം, കെട്ടിടങ്ങൾ എന്നിവക്ക് വിവിധയിനം ഫണ്ടുകൾ ലഭ്യമാക്കി . സർവീസ് വിഷയത്തിലുള്ള അവഗാഹം ഉയർന്ന ഉദ്യോഗസ്ഥരെ പോലും അദ്ദേഹത്തിലേക്കടുപ്പിച്ചു. 

 വിഷയങ്ങൾ മനസു തുറന്നു കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കാണിച്ച ശ്രദ്ധ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ സമ്പന്നമാക്കി.
ഹൃദയസ്തംഭനം മൂലം പുലർച്ചെ രണ്ടരയോടെ നമ്മെ പിരിഞ്ഞ മാസ്റ്ററുടെ മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരമുക്ക് പള്ളിയിൽ നടക്കും. അല്ലാഹു മഗ്ഫിറത്തും മർഹ മത്തും നൽകുമാറാകട്ടെ. ആമീൻ

ഇസ്മായിൽ മുജദ്ദിദി
മുൻ അധ്യാപകൻ
GHSS പന്നൂർ


No comments:

Post a Comment

Post Bottom Ad

Nature