എളേറ്റിൽ:എളേറ്റിൽ എം ജെ എച്ച് എസ് എസ് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു.
സ്‌കൂളിന്റെ മുൻവശത്ത് ചന്ദ്രയാന്റെ  മാതൃകയും എല്ലാ ക്ലാസ്സ് റൂമുകളിലും ചാന്ദ്രയാൻ വീഡിയോയും പ്രദർശിപ്പിച്ചു.എല്ലാ ക്ലാസ്സുകളിലും ശാസ്ത്ര ക്വിസ് മൽസരങ്ങളും ചാർട്ട് പ്രദർശനങ്ങളും നടത്തുകയും വിദ്യാർഥികൾ ശാസ്ത്ര നാടകം അവതരിപ്പിക്കുകയും ചെയ്തു. 

ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ കുട്ടികൾക്കുള്ള പ്രദർശനം  ഉദ്‌ഘാടനം ചെയ്തു.  

ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ,എൻ കെ അബ്ദുൽമജീദ്  യു കെ റഫീഖ്, കെ സി പി നന്ദകിഷോർ, സഫ്നിയ പി പി, ജസീല കെ, സഫൂറത്ത് ബീവി എന്നിവരും സയൻസ് ക്ലബ്  അംഗങ്ങളും സന്നിഹിതരായി.