Trending

കടുവയും,പുലിയും,കാട്ടാനയുമെല്ലാം കൂട്ടത്തോടെ എത്തുന്നു;ഭീതിയോടെ ജനങ്ങള്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. പകല്‍പോലും കാട്ടാനയും കടുവയും പുലിയും നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കി. കടുവയും പുലിയും കാട്ടാനയുമെല്ലാം ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും പതിവുകാഴ്ചയാവുകയാണ് വയനാട്ടില്‍. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് കാടതിർത്തി ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്.


അധിനിവേശ പരിധി നിലനിർത്തി റോന്തുചുറ്റുന്ന കടുവകള്‍ ഇപ്പോള്‍ അതിർത്തിഗ്രാമങ്ങളിലെ സ്ഥിരം സന്ദർശകരായി. രണ്ടാഴ്ച മുന്‍പ് ചെതലിയം വനപരിധിയില്‍ ബൈക്ക് യാത്രക്കാരുടെ മുന്നില്‍പ്പെട്ട കടുവയും കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയില് ബസിന് മുന്നില്‍പെട്ട കടുവയും ഉള്‍ക്കാടുവിട്ട് ഇരതേടിയിറങ്ങിയതാണെന്നാണ് സൂചന. വടക്കനാട് ഗ്രാമത്തില്‍നിന്നുമാത്രം ഒരുമാസത്തിനിടെ രണ്ട് പുലികളെ വനംവകുപ്പ് പിടികൂടി.

വരള്‍ച്ചയും അധിനിവേശ സസ്യങ്ങളുടെ വർധനവും കാട്ടിനകത്ത് തീറ്റയില്ലാതാക്കിയതാണ് ആനകളെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയെ തുരത്താനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർപോലും പലപ്പോഴും തലനാരിഴയ്ക്കാണ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് വർഷംതോറും വനംവകുപ്പ് ചിലവഴിക്കുന്നത്. ഇതൊന്നും ഫലംകാണുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.


കാ​ട്ടാ​നശല്യം: ഒ​രു വീ​ടുകൂ​ടി ത​ക​ർ​ന്നു

മു​ക്കം: കൂ​ട​ര​ഞ്ഞി,ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​നശല്യം തുടരുന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യും കാ​ട്ടാ​ന ഇ​റ​ങ്ങി ഒ​രു വീ​ട് ത​ക​ർ​ത്തു. 

ക​ള​പ്പു​ര​യ്ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. മ​ര​ത്തോ​ട്, തേ​ന​രു​വി, പീ​ടി​ക​പാ​റ, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന ഇ​റ​ങ്ങി​യി​രു​ന്നു. ആ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി​യ​താ​യി​രു​ന്നു വ​ർ​ഗീ​സും കു​ടും​ബ​വും. അ​തി​നാ​ൽ വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ട്ടു. 

ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​ര​ത്തോ​ട് സ്വ​ദേ​ശി ലി​സി​യു​ടെ വീ​ട് ആ​ന ത​ക​ർ​ത്ത​ത്. വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യ​തോ​ടെ ക​ർ​ഷ​ക​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.എ​ന്നാ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃതരിൽ നി​ന്നും നീ​തി​ ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​യെ​ത്തി​യ​ത്. 

ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശ​ം ഉണ്ടാ​യി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ചെ​റു​മു​ഖ​ത്ത് ലി​സി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ആ​ന അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ലി​സി​യും മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. നി​ല​മ്പൂ​ർ റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ആ​ന​യി​റ​ങ്ങു​ന്ന​ത്. 

ഒ​രാ​ഴ്ച​മു​മ്പും പ്ര​ദേ​ശ​ത്ത് ആ​ന​യി​റ​ങ്ങി​യി​രു​ന്നു. ആ​ന​യെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വീ​ട് ആ​ക്ര​മി​ച്ച വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
Previous Post Next Post
3/TECH/col-right