എളേറ്റിൽ: എളേറ്റിൽ എം ജെ എച് എസ്‌ ലൈബ്രറിക്ക് വേണ്ടി  37000 ത്തിലധികം രൂപയുടെ പുസ്തകങ്ങൾ കൈമാറികൊണ്ട് ഇതേ വിദ്യാലയത്തിലെ 1996 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ "നീലത്തട്ടം" മാതൃകയായി.


സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ "നീലത്തട്ടം" ചെയർമാൻ നൂർ മുഹമ്മദ്, ഭാരവാഹികളായ അംജദ് ഖാൻ പൂനൂർ, മുനീർ ചളിക്കോട്, തൻവീർ പാലത്ത്, പ്രസ്തുത ബാച്ചിൽ പഠിച്ചു ഇപ്പോൾ എം ജെ യിൽ ജോലി ചെയ്യുന്ന ഖമറുദ്ധീൻ എളേറ്റിൽ, ഇ കെ സുബൈർ, ഫാത്തിമത്ത് സുഹറ, ഷാനവാസ് ചളിക്കോട്,  നിസാർ കെ എന്നിവരും ചേർന്ന് ഹെഡ് മിസ്ട്രസ് പി എം ബുഷ്റ ടീച്ചർക്ക് കൈമാറി. 


ചടങ്ങിൽ ലൈബ്രറിയുടെ ചുമതലയുള്ള എം സി യൂസഫ്, ഷാനവാസ് പൂനൂർ എന്നിവർ സന്നിഹിതരായിരുന്നു. 

മുൻപ് "നീലത്തട്ടം" കൂട്ടായ്മ പ്രയാസപ്പെടുന്ന സഹ പാഠികൾക്ക് വീട് നിർമിച്ചു കൊടുത്ത് മാതൃകയായിരുന്നു.