Trending

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്


കട്ടിപ്പാറ : ചമലിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു . ഇന്ന് രാവിലെ  എട്ടേക്ര ഭാഗത്ത് നിന്നും ചമലിലേക്ക് വരികയായിരുന്ന പി കെ എസ് വാടക സ്‌റ്റോറിന്റെ ഗുഡ്‌സ് ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. 



ഓട്ടോ ഇറക്കം ഇറങ്ങി വരുമ്പോള്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ സാധിക്കാത്തതിനാൽ പല പ്രാവശ്യം മറിഞ്ഞ് തൊട്ടടുത്ത വീട്ടു മുറ്റത്തേക്ക് പതിക്കുകയായിരുന്നു. കോൺഗ്രീറ്റ് ചെയ്ത റോഡിൽ ബ്രെെക്ക് ചെയ്ത ഓട്ടോ സ്ലിപ്പായതാണ് മറിയാനുണ്ടായ കാരണം . 

വാഹനം ഓടിച്ചിരുന്ന പി കെ എസ് വാടക സ്‌റ്റോര്‍ ഉടമ പ്രഭാകരന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post
3/TECH/col-right