Trending

ബൈത്തുറഹ്മ താക്കോൽദാന കർമ്മവും,പുതിയ ബൈത്തുറഹ്മ പ്രഖ്യാപനവും

കൊടുവള്ളി:  തലപ്പെരുമണ്ണ ഡിവിഷൻ മുസ്ലീം ലീഗ് കമ്മറ്റി നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ താക്കോൽദാന കർമ്മവും,പുതിയ ബൈത്തുറഹ്മ പ്രഖ്യാപനവും 11 ജൂലൈ 2019 വൈകു: 4 മണിക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.


മത സാമൂഹിക രാഷട്രീയ മേഘലകളിൽ പ്രവർത്തിക്കുന്ന പ്രമുഘർ പങ്കെടുക്കും .
ലീഗ് സംസ്ഥാന ഉപാ ദ്യക്ഷൻ സി.മോയിൻകുട്ടി സാഹിബ്, ജില്ലാ സി ക്രട്ടറി എം.എ റസാഖ് മാസ്റ്റർ, മണ്ഡലം നേതാക്കളായ വി.എം ഉമ്മർ മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, ഇബ്രാഹിം എളേറ്റിൽ .മുൻസിപ്പൽ നേതാക്കളായ പി സി അഹമ്മദ് ഹാജി, വി.കെ അബ്ദുഹാജി, K K ഖാദർ ,അലി മാനി പുരം എന്നിവർ സംബന്ധിക്കും.

സ്വാഗത സംഗം ചെയർമാൻ വി.സിയ്യാലി ഹാജിയുടെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഷ്ക്കർ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തും.

ഇ.അഹമ്മത് കുട്ടി ഹാജി, ടി.മൊയ്തീൻകോയ, എം.നസീഫ് ,ശരീഫ കണ്ണാടി പൊയിൽ, സറീന റഫീഖ്, വി.മൊയ്തു ഹാജി (മഹല്ല് പ്രസി), കോട്ടക്കൽ ഷാഫി (KMCC ) , അബൂബക്കർ മൗലവി (SYS), ശമീം വള്ളിക്കാട് ( കോൺഗ്രസ്സ് ), യൂസുഫ് സഖാഫി (SYS), പി.അഹമ്മദ് കുട്ടി ഹാജി (INL), രമേശ് ടി (CPM) , സുധാകരൻ നായർ (BJP), മോയിൻ PP (KMCC ), നാസർ ഇ കെ (MYL) ,ഫാസിൽ ( MSF) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും.

ടി. സി ഷാഫി സ്വാഗതവും, പി. ഹക്കീം നന്ദിയും പറയും.
Previous Post Next Post
3/TECH/col-right