അടിവാരം: കനത്ത മഴയെ തുടർന്ന് ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം നേരിട്ടു.ഇന്നലെ വൈകുന്നേരം 6 മണിക്ക് ചിപ്പിലിത്തോടിനും രണ്ടാം വളവിനുമിടയിലായി കനത്ത മഴയെ തുടർന്ന് മരം കടപുഴകി റോഡിലേക്ക് വീണ് കൊണ്ടാണ് ഗതാഗത തടസ്സം നേരിട്ടത്.


തുടർന്ന് ഒന്നര മണിക്കൂറോളം ചുരത്തിൽ പൂർണമായും ഗതാഗത തടസ്സം നേരിട്ടിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.


ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും മുക്കത്തു നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.