മടവൂർ എ യു പി സ്കൂളിൽ പ്രഭാത ഭക്ഷണത്തിന് തുടക്കം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 9 July 2019

മടവൂർ എ യു പി സ്കൂളിൽ പ്രഭാത ഭക്ഷണത്തിന് തുടക്കം

മടവൂർ: കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ആരോഗ്യത്തിനും കൃത്യമായ അളവിൽ  പോഷക ഘടകങ്ങളടങ്ങിയ ഭക്ഷണം ആവശ്യമാണ്.ഇത് നിറവേറ്റാൻ  മടവൂർ എ യു പി സ്കൂളിൽ പ്രഭാത ഭക്ഷണത്തിന് തുടക്കമായി.

വളരെ നേരെത്തെ വീട്ടിൽ നിന്നും വരുന്ന കുട്ടികൾക്ക് ഇത് വളരെ ഉപകാരപ്രദമായ പ്രഭാത ഭക്ഷണം പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പി ടി എ പ്രസിഡൻറ് ടി.കെ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.


സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ.അബൂബക്കർ മാസ്റ്റർ ഭക്ഷ്യവസ്തുക്കളുടെ ഒന്നാം ഘട്ടം സ്പോൺസർ ചെയതു. 

എം പി രാജേഷ്, ഖദീജ, ഹാഫിറ, ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു. ഭക്ഷണ വിതരണ കമ്മറ്റി കൺവീനർ യാസിഫ് സ്വാഗതവും, എ പി വിജയകുമാർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature