Trending

പൂനൂർ ഗവ.യു.പി സ്ക്കൂളിൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പൂനൂർ: സമീപ ഭാവിയിൽ ശാസ്ത്ര ഗവേഷണ രംഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ശാസ്ത്രജ്ഞർക്ക് അവസരങ്ങൾ കൂടി വരികയാണെന്നും പ്രമുഖ ശാസ്ത്ര എഴുത്തുകാര നും അധ്യാപകനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അഭിപ്രായപ്പെട്ടു. 

‘കുട്ടികൾ ചോദ്യങ്ങൾ ചോദിച്ച് മുന്നേറണം’
ശാസ്ത്രജ്ഞരായി വളരാൻ ചെറിയ ക്ലാസുകളിൽ നിന്നു തന്നെ എല്ലാ കാര്യങ്ങളെയും വ്യക്തമായി നിരീക്ഷിക്കുകയും ഓരോന്നിനെക്കുറിച്ചും സംശയങ്ങൾ തീർക്കുന്നതിനുള്ള ചോദ്യങ്ങൾ രൂപപ്പെടുത്തണമെന്നും കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 


പൂനൂർ ഗവ. യു.പി. സ്ക്കൂളിൽ എഡിസൺ ശാസ്ത്ര വേദി എന്ന പേരിലുള്ള സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എം അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

ഷബിൽ ക്യഷ്ണ, കെ. കെ. അബ്ദുൽ കലാം, കെ.കെ. അബ്ദുൽ സലാം, സി.വി. അബ്ദുൽ നാസർ, ആശാലത,  എ.വി.ദിവ്യ, ആർ. അശ്വതി, വി.എസ്. നയന എന്നിവർ ആശംസകൾ നേർന്നു. 


ഷഹർബാനു സ്വാഗതവും ഭാഗ്യപ്രദ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right