Trending

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്.


മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാൻ അവർ തന്നെ ഹർജിയുമായി വരട്ടെയെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹർജി സമർപ്പിച്ചത്.

കേരളത്തിലെ മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശന നിരോധനമുണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് കഴിയാതെ പോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് എ.കെ ജയശങ്കർ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട കേരള ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്.

പർദ്ദ നിരോധിക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളി. സമൂഹ വിരുദ്ധർ പർദ്ദ ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധകാര്യങ്ങൾ ചെയ്യുമെന്നായിരുന്നു ഹർജിയിൽ ചൂണ്ടികാണിച്ചത്. സാമൂഹിക സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും ഹർജിയിൽ പറഞ്ഞു

എന്നാൽ വിലകുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണ് ഈ ഹർജികൾ സമർപ്പിച്ചതെന്നായിരുന്നു കോടതി നിരീക്ഷണം. കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ പത്രത്തിൽ വാർത്ത വന്നത് ഇത്തരം ചീപ് പബ്ലിസിറ്റിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Previous Post Next Post
3/TECH/col-right