Trending

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

നരിക്കുനി : പന്നിക്കോട്ടൂർ ജി എൽ പി സ്കൂളിലെ 2019-20 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം അദ്ധ്യാപികയും ആകാശവാണി ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ഷീജ സുരേന്ദ്രൻ നിർവഹിച്ചു. 


പി.ടി.എ വൈസ് പ്രസിഡണ്ട് എൻ. കെ. മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. ടി .പി. ബാലൻ നായർ ,സജ്ന സിറാജ്, റഫീന എന്നിവർ പ്രസംഗിച്ചു.


പ്രധാനാദ്ധ്യാപകൻ അബ്ദുസ്സലാം പി. സി. സ്വാഗതവും,ഒ .പി. മുഹമ്മദ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Previous Post Next Post
3/TECH/col-right